728-pixel-x-90-2-learn
728-pixel-x-90
<< >>

13-ാം നമ്പര്‍: അന്ധവിശ്വാസത്തെ വെല്ലുവിളിച്ച് തോമസ് ഐസക്കും സുനില്‍ കുമാറും

തിരുവനന്തപുരം:പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയപാടെ കുറ്റംപറച്ചിലുകാരുടെ ദൗത്ത്യവും തുടങ്ങിയിരുന്നു.കമ്മ്യൂണിസം മുറുകെ പിടിച്ച് സഗൗരവ പ്രതിജ്ഞയെടുത്ത് അധികാരമേറ്റ മന്ത്രിമാര്‍ക്ക് ആര്‍ക്കും 13-ാം നമ്പര്‍ കാര്‍ വേണ്ടെന്നതായിരുന്നു ആരോപണം.ചിലവ് കൂട്ടാതിരിക്കാന്‍ മുന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന കാറുകള്‍ തന്നെ മതി ഇനിയൊന്നു കൂടി വേണ്ടെന്ന നിലപാടിലായിരുന്നു പിണറായി മന്ത്രിസഭ.വര്‍ത്തമാനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ധനമന്ത്രി ഡോ. തോമസ് ഐസക്കും കൃഷിമന്ത്രി വി എസ് സുനില്‍കുമാറും 13-ാം നമ്പറിനെ പിന്തുണച്ച് രംഗത്തെത്തിയത്.

വിമര്‍ശകര്‍ക്കുള്ള മറുപടിയും അന്ധവിശ്വാസത്തിനെതിരായ പോരാട്ടവുമായി കണ്ടുകൊണ്ടാണ് ഇരുവരും രംഗത്തെത്തിയത്.തോമസ് ഐസക്ക് ഒരുപടി കൂടി മുന്നില്‍ കടന്ന് 13-ാം നമ്പര്‍ കാര്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യുഡിഎഫിലെ മന്ത്രിമാരാരും 13-ാം നമ്പര്‍ കാര്‍ സ്വീകരിച്ചിരുന്നില്ല.മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ 2006ല്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി 13-ാം നമ്പര്‍ കാര്‍ സ്വയം ഏറ്റെടുത്ത് അന്ധവിശ്വാസത്തിനോട് യുദ്ധം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ തോമസ് ഐസക്കിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയാലേ അനുവദിച്ചു കിട്ടുകയുള്ളു.മുഖ്യമന്ത്രിയാണ് മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ അനുവദിക്കുന്നത്.

INDIANEWS24.COM T V P M

Leave a Reply