728-pixel-x-90-2-learn
728-pixel-x-90
<< >>

13 മക്കളെ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍

പെറിസ്: കാലിഫോര്‍ണിയയില്‍ മക്കളെ വര്‍ഷങ്ങളോളം ചങ്ങളയില്‍ ബന്ധിച്ച് പട്ടിണിക്കിട്ട അച്ഛനെയും അമ്മയേയും അറസ്റ്റ് ചെയ്തു. 13 മക്കളെ വര്‍ഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ചതിന്റെ പേരില്‍ ഡേവിസ് അലന്‍(57), ലൂയിസ് അന്ന(49) എന്നിവരെയാണ് പെറിസ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ചങ്ങലയില്‍ ബന്ധിച്ചിരുന്നതില്‍ ഒരു കുട്ടി ശനിയാഴ്ച്ച രക്ഷപെട്ട് വീട്ടില്‍ നിന്നും പുറത്തെത്തിയിരുന്നു. തുടര്‍ന്ന് ഫോണിലൂടെ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ബന്ധനത്തില്‍ കഴിഞ്ഞ മക്കളില്‍ രണ്ട് മുതല്‍ 29 വയസ്സ് വരെ പ്രായമുള്ളവരുണ്ടായിരുന്നു. പോലീസെത്തി മോചിപ്പിച്ച കുട്ടികളെ പ്രാഥമിക ശുശ്രൂഷയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടും പരിസരവും വൃത്തിഹീനമായ നിലയിലായിരുന്നു. വീടിനകത്ത് കട്ടിലിനോട് ചേര്‍ത്താണ് മക്കളെയെല്ലാം ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നത്. ആഹാര കുറവ് കാരണം എല്ലാവരും വളരെ ക്ഷീണിതരായിരുന്നുവെന്ന് പോലീസ് പറയുന്നു.

INDIANEWS24.COM California

Leave a Reply