jio 800x100
jio 800x100
728-pixel-x-90
<< >>

1298 പേർക്ക് കോവിഡ്,കേരളത്തില്‍ ആകെ രോഗികള്‍ 30000 കടന്നു,മരണം 97

തിരുവനന്തപുരം ഇന്ന് 1298 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു.1017 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 76 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ലരോഗം ബാധിച്ചു കേരളത്തില്‍ ആകെ മരിച്ചിരിക്കുന്നത് ഇത് വരെ 97 പേരാണ്.ജൂലൈ 31ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസർഗോഡ് ഉപ്പള സ്വദേശിനി ഷഹർബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിൽവ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെയാണ് ആകെ മരണം 97 ആയത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 219 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 174 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 153 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 136 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 99 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 74 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 73 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 58 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 46 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 40 പേർക്കും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 33 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 31 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
INDIANEWS24 HEALTH DESK

Leave a Reply