728-pixel-x-90-2-learn
728-pixel-x-90
<< >>

120 ബി വകുപ്പ്: ദിലീപിന് വലിയ ശിക്ഷ ലഭിച്ചേക്കാം

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രമുഖ നടന്‍ ദിലീപിന് കേസുമായുള്ള ബന്ധം പരിശോധിച്ചാല്‍ കാത്തിരിക്കുന്നത് വലിയ ശിക്ഷയാകുമെന്നു നിയമങ്ങള്‍ പറയുന്നു.കുറ്റകൃത്യം നടത്തുന്നതിന്‌ നേരിട്ട് ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കാരണത്താലാണ് പോലീസ് അറസ്‌റ് ചെയ്തത്. ഇതിനു വ്യക്തമായ തെളിവ് ലഭിച്ചതായും പോലീസ് സ്ഥിരീകരിക്കുന്നു.ഗൂഢാലോചനയില്‍ പങ്കാളിയായെങ്കില്‍ പ്രധാനപ്രതി പള്‍സര്‍ സുനിക്കു കിട്ടുന്ന ശിക്ഷയ്ക്ക് ദിലീപും അര്‍ഹനാണ്.

ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം 120 ബി വകുപ്പെന്നാല്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളിയാകുന്നതും കുറ്റം ചെയ്തതിന് തുല്യമായ കാര്യം തന്നെയാണ്. ഇതനുസരിച്ചുള്ള കുറ്റം വിചാരണാ വേളയില്‍ തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ രണ്ട് വര്‍ഷത്തെ കഠിനതടവ് മുതല്‍ ജീവപര്യന്തം കഠിനതടവ് വരെ ശിക്ഷ ലഭിക്കാം. വാഹനത്തില്‍ അതിക്രമിച്ചു കയറി ക്രൂരമായി മാനഭംഗപ്പെടുത്തിയതാണ് പള്‍സര്‍ സുനിക്കെതിരായ കുറ്റം. ഇതിന്റെ വീഡിയോക്ലിപ്പ് തന്നെ തെളിവായി പോലീസിന്റെ പക്കല്‍ ലഭിച്ചുകഴിഞ്ഞു. നിലവിലെ വിവരങ്ങളനുസരിച്ച് ദിലീപ് പള്‍സറിന് ക്വട്ടേഷന്‍ കൊടുത്തതാണെന്നറിയുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളും കണ്ടിത്തിയതായാണ് പോലീസ് ഭാഷ്യം. നാട് നടുങ്ങിയ ഹീനപ്രവൃത്തിക്ക് ശക്തമായ പ്രേരണ നല്‍കിയെന്നതാണ് ദിലീപിനുമേലുള്ള കുറ്റം.

കേസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ 11-ാം പ്രതിയായാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രൂരമായ സംഭവത്തിന്റെ പ്രധാന ആസൂത്രകന്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ വരുമ്പോള്‍ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് പിന്നാലെ രണ്ടാംപ്രതിയായി ദിലീപ് മാറിയേക്കും. 19 തെളിവുകളാണ് ദിലീപിനെതിരെ പോലീസ് കണ്ടെടുത്തിരിക്കുന്നത്.

INDIANEWS24.COM Law

Leave a Reply