728-pixel-x-90-2-learn
728-pixel-x-90
<< >>

12 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ പാക്കിസ്ഥാന്‍ സേന പിടികൂടി

ന്യൂഡല്‍ഹി: അറബിക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന പന്ത്രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ സമുദ്ര സുരക്ഷാസേന പിടികൂടി.സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്‌റ്റെന്ന് കരുതുന്നു.രണ്ടു ബോട്ടുകളിലായി മത്സ്യബന്ധനം നടത്തുകയായിരുന്നവരാണ് പിടിയിലായത്.പിടിയിലായവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പാകിസ്ഥാനില്‍ നിന്ന് ഗുജറാത്ത് തീരത്തേക്ക് സ്‌ഫോടക വസ്തുക്കളുമായി വന്ന ബോട്ട് തടഞ്ഞതിന്റെ പ്രതികാരമായാണ് പാകിസ്ഥാന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോസ്റ്റ്ഗാര്‍ഡ് തടഞ്ഞതിനെ തുടര്‍ന്ന് ബോട്ട് കത്തിച്ച് അപ്രത്യക്ഷമായവരെ കുറിച്ച് ഇന്ത്യന്‍ സേനയ്ക്ക് ഇനിയും വിവരമൊന്നും കിട്ടിയിട്ടില്ല.അന്വേഷണം തുടരുകയാണ്.

INDIANEWS24 NEWDELHI

Leave a Reply