728-pixel-x-90-2-learn
728-pixel-x-90
<< >>

114-ആം വയസില്‍ അന്ന ‘ചെറുപ്പക്കാരി’യായി ; ഈ ഫെയ്സ്ബുക്ക് കാരണം..!

ന്യൂയോര്‍ക്ക്‌: ഉള്ളതിലും പ്രായം കുറച്ചു പറയാന്‍ ആഗ്രഹിക്കുന്നവരാണ് പെണ്ണുങ്ങളില്‍ വലിയൊരു പങ്കും. എന്നാല്‍, 114-ആം വയസില്‍ പ്രായം കുറച്ചു പറയുമ്പോള്‍ അമേരിക്കക്കാരി അന്ന സ്റ്റോഹറിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ഫെയ്സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങണം.

കുറ്റം അന്നയുടേതല്ല. ഫെയ്സ്ബുക്ക് ഉണ്ടാക്കിയ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗിന്റേതുതന്നെ. ഫെയ്സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാന്‍ അന്നമുത്തശ്ശി ശ്രമിച്ചപ്പോള്‍ ജനനത്തിയതി രേഖപ്പെടുത്താനുള്ള ഏറ്റവും പഴയ വര്‍ഷം 1905. പ്രായതട്ടിപ്പ് അല്ലാതെ മറ്റെന്തു മാര്‍ഗം. അതുകൊണ്ട് ജനിച്ച വര്‍ഷം തിരുത്തി അന്ന ‘ചെറുപ്പക്കാരി’യായി..

അടുത്തിടെയാണ് അന്നയ്ക്ക് ഫെയ്സ്ബുക്ക് ഹരം കയറിയത്. 85കാരനായ മകന്‍ ഹാര്‍ലന് ഐഫോണ്‍ വില്‍ക്കാനെത്തിയ ജോസഫ് റെമിറസ എന്ന സെയില്‍സ് റെപ്രസന്റെറ്റീവ് ആയിരുന്നു നിമിത്തം. റെമിറസയില്‍ നിന്ന് ഗൂഗിള്‍, ഫെയ്സ്ടൈം, ഫെയ്സ്ബുക്ക് എന്നിവയെക്കുറിച്ച് അറിഞ്ഞ അന്ന പിന്നെ മടിച്ചുനിന്നില്ല. ഒരു ഐപാഡ് വാങ്ങി. ബന്ധുക്കളും സുഹൃത്തുക്കളുമായി ഫെയ്സ്ബുക്കില്‍ ചാറ്റ് ചെയ്യുകയും ഫെയ്സ്ടൈമില്‍ സംസാരിക്കുകയുമാണ് ഇപ്പോള്‍ അന്നയുടെ മുഖ്യവിനോദം.

ഇതുകൊണ്ട് അന്ന അവസാനിപ്പിക്കുന്നില്ല. തന്നെപ്പോലുള്ളവര്‍ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ടെന്നും അതുകൊണ്ട് ഫെയ്സ്ബുക്കിലെ അക്കൌണ്ട് തുടങ്ങാനുള്ള ജനനവര്‍ഷം കൂടുതല്‍ പിന്നോട്ടാക്കണമെന്നും ആവശ്യപ്പെട്ട് സുക്കന്‍ബര്‍ഗിന് കത്തെഴുത്താനുള്ള തയ്യാറെടുപ്പിലാണ് അവര്‍.

യുഎസിലെ മിനിസോര സ്റ്റേറ്റില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയാണ് അന്ന. ഫെയ്സ്ബുക്ക് അക്കൗണ്ട് ഉള്ള ഏറ്റവും പ്രായമേറിയ ആളെന്ന റെക്കോഡ് ഇനി അന്നയ്ക്കാകും. 106കാരിയായ കാലിഫോര്‍ണിയ സ്വദേശിനി എഡിത്ത് കിര്‍ച്മെയറിന്‍റെ പേരിലാണ് ഇപ്പോള്‍ ഈ റെക്കോഡ്.

Leave a Reply