728-pixel-x-90-2-learn
728-pixel-x-90
<< >>

11-ാം വയസില്‍ സ്വന്തമാക്കിയത്‌ മൂന്ന് ഡിഗ്രികള്‍

ലോസ് ഏഞ്ജല്‍സ്:യു എസിലെ ഇന്ത്യന്‍ ബാലന്‍ പതിനൊന്നാം വയസില്‍ മൂന്ന് ബിരുദങ്ങള്‍ സ്വന്തമാക്കി.സ്‌കൂള്‍ വിദ്യാഭ്യാസം തുടരേണ്ട പ്രായത്തിലാണ് ഈ അപൂര്‍വ്വ നേട്ടം ബാലന്‍ നേടിയിരിക്കുന്നത്.കാലിഫോര്‍ണിയയിലെ സാക്രസെന്റോ നിവാസി തനിഷ്‌ക് അബ്രഹാം ആണ് മൂന്ന് ബിരുദങ്ങള്‍ സ്വന്തമാക്കിയത്.

ഗണിതം, ശാസ്ത്രം, വിദേശഭാഷാ പഠനം എന്നീ വിഷയങ്ങളിലാണ് തനിഷ്ത് ബിരുദം നേടിയത്.കാലിഫോര്‍ണിയയിലെ അമേരിക്കന്‍ റിവര്‍ കോളേജിലെ 1800 വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് തനിഷ്‌കിന്റെ നേട്ടം.തനിഷ്‌കിനെ യു.എസില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയായി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ഏഴാം വയസു മുതല്‍ വീട്ടില്‍ വച്ച് പഠനമാരംഭിച്ച തനിഷ്‌ക് കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനതല പരീക്ഷ പൂര്‍ത്തിയാക്കി.തനിഷ്‌കിനെക്കുറിച്ചറിഞ്ഞ ഒബാമയ്ക്കും അവനെ പ്രശംസിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അവന്റെ നേട്ടത്തെ പ്രശംസിച്ച അദ്ദേഹം അടുത്ത ദിവസം തന്നെ ആശംസാ സന്ദേശം അയച്ചു. നാലു വയസില്‍ തന്നെ തനിഷ്‌ക് ഉയര്‍ന്ന ഐക്യൂ നിലവാരം പുലര്‍ത്തുന്നവരുടെ കൂട്ടായ്മയായ മെന്‍സയില്‍ (എം ഇ എന്‍ സി എ) അംഗത്വം നേടി.താജി അബ്രഹാമാണ് തനിഷ്‌കിന്റെ വിജയത്തിനു വഴിയൊരുക്കിയ അമ്മ.

INDIANEWS24.COM Los Angels

Leave a Reply