728-pixel-x-90-2-learn
728-pixel-x-90
<< >>

11 എംപിമാര്‍ കോഴവിവാദത്തില്‍

ന്യൂഡല്‍ഹി: ഇല്ലാത്ത എണ്ണക്കമ്പനിക്കായി കോഴ വാങ്ങി ശുപാര്‍ശ നടത്തിയ 11 എംപിമാര്‍ ഒളികാമറയില്‍ കുടുങ്ങി. കോണ്ഗ്രസ്, ബിജെപി, അണ്ണാ ഡിഎംകെ, ബിഎസ്പി, ജനതാദള്‍ യു എന്നീ പാര്‍ടികളില്‍ പെട്ടവരാണ് എം പിമാര്‍. കോബ്ര പോസ്റ്റ്‌ എന്ന വെബ്സൈറ്റ് ഒരുക്കിയ ഒളികാമറ കെണിയിലാണ് ഇവര്‍ കുടുങ്ങിയത്.
ഓസ്ട്രേലിയന്‍ ഓയില്‍ എക്സ്പ്ലോറേഷന്‍ എന്ന ഇല്ലാത്ത കമ്പനിയുടെ പേരിലാണ് പത്രത്തിന്‍റെ പ്രവര്‍ത്തകര്‍ എംപിമാരെ സമീപിച്ചത്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പര്യവേഷണം നടത്താനും ഇവിടെ വ്യവസായം തുടങ്ങാനും അനുമതിക്കായി കമ്പനിക്ക് എംപിമാര്‍ ശുപാര്‍ശക്കത്ത് നല്‍കി. 50000 രൂപ മുതല്‍ 50 ലക്ഷം രൂപവരെ ഇതിനായി ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങളും കോബ്ര പോസ്റ്റ്‌ പുറത്തുവിട്ടു. നിലവില്‍ ഇങ്ങനെ ഒരു കമ്പനി ഉണ്ടോ എന്നുപോലും പരിശോധിക്കാതെയാണ് എംപിമാര്‍ ശുപാര്‍ശക്കത്ത് നല്‍കിയത്.

Leave a Reply