728-pixel-x-90-2-learn
728-pixel-x-90
<< >>

‘വിക്രമാദിത്യന്‍’ കാനഡയില്‍

ടൊറന്റോ: കഴിഞ്ഞ വാരം റിലീസ് ചെയ്ത ലാല്‍ജോസ് ചിത്രം വിക്രമാദിത്യന്‍ കാനഡയില്‍ ചൂടോടെതന്നെ  പ്രദര്‍ശനത്തിനെത്തുന്നു. സ്കാര്‍ബറോയിലും മിസിസാഗയിലും ചിത്രം അടുത്തയാഴ്ച പ്രദര്‍ശിപ്പിക്കും. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി ഉണ്ണിമുകുന്ദനും ടൈറ്റില്‍ റോളുകളില്‍ എത്തുന്ന ചിത്രം പതിവ് ലാല്‍ജോസ് ചിത്രങ്ങള്‍ പോലെ ഒരു ഫാമിലി എന്റര്‍ടൈനറാണ്. മിസിസാഗയിലെ സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ വരുന്ന ശനിയും ഞായറും [ ഓഗസ്റ്റ് 2, 3 ] രണ്ട് പ്രദര്‍ശനം ഉണ്ട്. [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7].

സ്കാര്‍ബറോയില്‍ മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch) Toronto, ON M1V 1V2].ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് പ്രദര്‍ശനം.

വിശദവിവരങ്ങള്‍ക്ക് 647 892 7650 എന്ന നമ്പറില്‍ ബിജു തയ്യില്‍ചിറയെ ബന്ധപ്പെടുക. .

Leave a Reply