കൊച്ചി: റിലയൻസ് ജിയോ കേരളത്തിൽ 10000 ഇടങ്ങളിലേക്കു മൊബൈൽ നെറ്റ്വർക്ക് വ്യാപിപിച്ചു കൊണ്ട് കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയ 4ജി നെറ്റ് വർക്ക്
ആയി മാറി(ട്രായ് റിപ്പോർട്ട്).
ജിയോക്ക് ഇപ്പോൾ കേരളത്തിൽ 86 ലക്ഷത്തിലധികം വരിക്കാരുണ്ട്.
2019 ഓഗസ്റ്റ് മാസം 348 ദശലക്ഷം വരിക്കാരുമായി വോഡഫോണ്‍-ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റർമാരായി ജിയോ മാറിയിരുന്നു.
36 മാസങ്ങൾക്ക് മുമ്പ് രാജ്യത്തെ ഓരോ പൗരനിലേക്കും ഇൻറ്റർനെറ്റും മൊബൈൽ നെറ്റ്വർക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനം ആരംഭിച്ച റിലയൻസ് ജിയോ,ആഗോള മൊബൈൽ ഡേറ്റാ ഉപഭോക്താക്കളുടെ പട്ടികയിൽ ഇന്ത്യയെ ഒന്നമാതെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.
സിമ്മുകളുടെ ലഭ്യത,എളുപ്പത്തിലുള്ള കണക്ക്ഷൻ,ജിയോ ടി. വി,ജിയോ മ്യൂസിക്,ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകളും അൺലിമിറ്റഡ് ഡേറ്റാ സേവനവുമാണ് കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തിൽ നേടാൻ ജിയോയെ സഹായിച്ചത്.
ഇന്ത്യയുടെ സ്വന്തം സ്മാർട്ഫോണായ ജിയോ ഫോൺ ഇപ്പോൾ 699 രൂപയ്ക്ക് ലഭ്യമാകും. നേരത്തെ 1500 രൂപയ്ക്കു നൽകിവന്ന ഫോണാണ് 699 രൂപ നിരക്കിൽ ജിയോ ഇപ്പോൾ ലഭ്യമാക്കുന്നത്.
കേന്ദ്ര ഗവണ്മെന്റ് ഐ യൂ സി ചാർജുകൾ പുനഃസ്ഥാപിച്ചതോടെ ജിയോ പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരുന്നു . കൂടുതൽ ആനുകൂല്യങ്ങളോടെയാണ് ജിയോ പുതിയ ഓൾ-ഇൻ-വൻ പ്ലാനുകൾ
പുറത്തിറക്കിയിരിക്കുന്നത്. 222, 333, 444 തുടങ്ങിയവയാണ് പുതിയ പ്ലാനുകൾ.
222 രൂപ പ്ലാൻ
ജിയോ-ടു-ജിയോ കോളുകൾക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും ഇത് വാഗ്ദാനം ചെയ്യുന്നു.28 ദിവസമാണ് കാലാവധി.
മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്കായി ജിയോ 1000 ഐയുസി ഫ്രീ മിനിറ്റുകൾ ബണ്ടിൽ ചെയ്തിട്ടുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ലഭിക്കും.
333 രൂപ പ്ലാൻ
കാലാവധി ഒഴികെ എല്ലാ ആനുകൂല്യങ്ങളിലും ഇത് 222 രൂപ പ്ലാനിന് സമാനമാണ്. വരിക്കാർക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. പക്ഷേ 1000 സൗജന്യ ഐ യു സി മിനിറ്റുകളും സൗജന്യ ജിയോ-ടു-ജിയോ കോളുകളും ഉപയോഗിക്കാം. ഡേറ്റ പ്രതിദിനം 2 ജിബിയിൽ തുടരും
444 രൂപ പ്ലാൻ
ഈ പ്ലാൻ 84 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മറ്റ് രണ്ട് പ്ലാനുകളിൽ നിന്നും അതേ ആനുകൂല്യങ്ങൾ നിലനിർത്തുന്നു. ഇതിനാൽ പ്രതിദിനം 2 ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, 1000 സൗജന്യ ഐയുസി മിനിറ്റ്, സൗജന്യ ജിയോ-ടു-ജിയോ കോളുകൾ ലഭിക്കും.
INDIANEWS24 BUSINESS DESK