728-pixel-x-90-2-learn
728-pixel-x-90
<< >>

10 ലക്ഷം ഡോളറിന്റെ പോഷെ കാര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കത്തിനശിച്ചു

poshe1ടൊറന്റോ: 10 ലക്ഷം ഡോളര്‍ വിലവരുന്ന [ഏകദേശം 6.1 കോടി ഇന്ത്യന്‍ രൂപ] പോഷെ 918 സ്പൈഡര്‍ കാര്‍ ഇന്ധനം നിറയ്ക്കവേ കത്തിനശിച്ചു. കാനഡ ടൊറന്റോ കാലെഡോണിലുള്ള പെട്രോള്‍ പമ്പില്‍ ഞായറാഴ്ചയാണ് സംഭവം. ഡ്രാഗന്‍സ് ഡെന്‍ എന്ന സിബിസി റിയാലിറ്റി ഷോയിലെ ജഡ്ജികളില്‍ ഒരാളായ മൈക്കേല്‍ വെകെര്‍ലെയുടെതാണ് കാര്‍.

ആര്‍ക്കും പരിക്കില്ല. അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ പമ്പിലേക്ക്‌ തീപടരുന്നത്‌ തടയാനായി.

ലോകത്താകെ 918 പോഷെ 918 സ്പൈഡര്‍ കാറുകള്‍ മാത്രമാണുള്ളത്. കാനഡയില്‍ ഈ മോഡല്‍ ആദ്യ കാറാണ് അഗ്നിക്കിരയായത്. ഈ മാസം ആദ്യമാണ് വെകെര്‍ലെ ഈ കാര്‍ വാങ്ങിയത്.

ഇന്ധനം നിറയ്ക്കുന്നതിനിടെ കുറച്ച് പെട്രോള്‍ ചോരുകയും ഉടന്‍തന്നെ തീ പടരുകയുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Leave a Reply