728-pixel-x-90-2-learn
728-pixel-x-90
<< >>

10 ഓവര്‍ ക്രിക്കറ്റിന് കളമൊരുങ്ങി; ലീഗ് നടക്കുന്നത് ഷാര്‍ജയില്‍

ദുബായ്: ക്രിക്കറ്റിലെ ഏറ്റവും ചെറിയരൂപമായ ടി ടെന്‍ ക്രിക്കറ്റിന് ഷാര്‍ജയില്‍ കളമൊരുങ്ങി. ട്വെന്റി-20 മാതൃകയില്‍ പത്ത് ഓവര്‍ മാത്രമുള്ള ആദ്യത്തെ ലോകോത്തര ടൂര്‍ണമെന്റില്‍ വിരേന്ദര്‍ സെവാഗ്, ഷാഹിദ് അഫ്രീദി, കുമാര്‍ സംഗക്കാര എന്നിവര്‍ അണിനിരക്കും. ടി സി എല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ഡിസംബറില്‍ ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും.

ഡിസംബര്‍ 21 തുടങ്ങുന്ന ലീഗ് 24ന് ഫൈനലോടെ അവസാനിക്കും. 90 മിനിറ്റ് സമയമാണ് മൊത്തം കളിക്കായി കണക്കാക്കുന്നത്. ആറ് ടീമുകളാണുള്ളത്. കേരള കിംഗ്‌സ് എന്ന പേരിലും ടീമുണ്ട്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനാണ് ടീമിലെ പ്രധാനതാരം. നടന്‍ സൊഹൈല്‍ ഖാന്റെ ഉടമസ്ഥതയിലുള്ള മറാത്ത അറേബ്യന്‍സിലാണ് വിരേന്ദര്‍ സേവാഗ് കളിക്കുന്നത്. പക്തൂണ്‍ ടീമിന് വേണ്ടിയാണ് അഫ്രീദി ക്രീസിലെത്തുക. പഞ്ചാബി ലെജന്റ്‌സ് എന്ന ടീമിന്റെ ഉടമ മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് ആണ്. മിസ്ബാ ഉള്‍ ഹഖ് ആണ് ടീമിന്റെ പ്രധാന താരം. കൊളംബോ ലയണ്‍സ്, ബംഗ്ലാ ടൈഗേഴ്‌സ് എന്നിവയാണ് മറ്റ് രണ്ട് ടീമുകള്‍.

ക്രിക്കറ്റിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ടി ടെന്‍ ക്രിക്കറ്റ് മാമാങ്കത്തിന് സംഘാടകര്‍ അരങ്ങൊരുക്കുന്നത്. ദുബായിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ടി ടെന്‍ ക്രിക്കറ്റ് ലീഗിന്റെ പ്രഖ്യാപനം നടന്നത്. വ്യവസായി ഷാജി അല്‍ മുല്‍കാണ് 10 ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സ്ഥാപകനും ചെയര്‍മാനും.

INDIANEWS24.COM Sports Desk

Leave a Reply