728-pixel-x-90-2-learn
728-pixel-x-90
<< >>

”സൈലെൻസ്” വിക്ടർ ജോർജ് സ്മാരക ഫോട്ടോഗ്രഫി മത്സരം 

കോട്ടയം: കോട്ടയം ഫോട്ടോ ജേർണലിസ്റ്റ് ഫോറം സംഘടിപ്പിക്കുന്ന  ”സൈലെൻസ് -2014″ ഫോട്ടോ പ്രദർശനത്തോടനുബന്ധിച്ച്  ഫോട്ടോഗ്രാഫി മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. വിഷയം ‘ഹ്യൂമർ’. വിജയികൾക്ക് യഥാക്രമം 10001, 5001, 3001 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. 18 X12 വലിപ്പത്തിലുള്ളഒരു കോപ്പി അയക്കേണ്ടത്. അയക്കേണ്ടവിലാസം സെക്രട്ടറി, ഫോട്ടോ ജേർണലിസ്റ്റ് ഫോറം, പ്രസ് ക്ലബ്ബ് കോട്ടയം- 686001. ചിത്രങ്ങൾ ജൂണ്‍ 30ന് മുമ്പ് ലഭിക്കണം. ജൂലൈ 8. 9. 10, 11 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സംഘടിപ്പിക്കുന്ന സൈലെൻസ് -2014 ഫോട്ടോ പ്രദർശനത്തോടുബന്ധിച്ച് 9ന് നടക്കുന്ന വിക്ടർ ജോർജ് അനുസ്മരണ സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക് ഫോൺ: 9961288998, 9447202479, 9544201051.
JITHESH DAMODAR www.indianews24.com
victor photo 5

Leave a Reply