കൊച്ചി • പൊലിസ് കംപ്ളയിന്റ് അതോറിറ്റി മുന്‍പാകെ ഹാജരായില്ലെന്ന കാരണത്താല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ൠഷിരാജ് സിങ്ങിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു ഹൈക്കോടതി തടഞ്ഞു. രണ്ടു മാസത്തേക്കാണു സ്റ്റേ. അതോറിറ്റി ചെയര്മാന് അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയ്തതിനെതിരെ ൠഷിരാജ് സിങ് സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു ജസ്റ്റിസ് പി. ആര്. രാമചന്ദ്ര മേനോന്റെ ഉത്തരവ്. അതോറിറ്റിക്കും ചെയര്‍മാനും മറ്റും നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ൠഷിരാജ് സിങ് ആന്റിപൈറസി സെല്‍ നോഡല്‍ ഓഫിസര്‍ ആയിരിക്കെ സിഡി വേട്ട നടത്തിയതുമായി ബന്ധപ്പെട്ട് ‘വെല്‍ഗേറ്റ് ഉടമ കെ. പി. വര്‍ഗീസ് നല്കിയ പരാതിയാണു പൊലീസ് കംപ്ളയിന്റ് അതോറിറ്റി പരിഗണിക്കുന്നത്. ഹാജരായി വിശദീകരണം നല്‍കാത്തതിന്റെ പേരില്‍ അച്ചടക്ക നടപടിയെടുക്കാന്‍ 2013 ജൂണ്‍ ആറിന് അതോറിറ്റി ചെയര്മാന് ചീഫ് സെക്രട്ടറിക്കു ശൂപാര്‍ശ നല്കി. എന്നാല്‍, ഹാജരാകാന്‍ തനിക്കു സമന്‍സ് കിട്ടിയിലെ്ലന്നു ഹര്ജിക്കാരന് പറയുന്നു.
അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയ്ത ശേഷം സെപ്റ്റംബര്‍ 13നു ചെയര്മാന് വീണ്ടും സമന്‍സ് അയച്ചിട്ടുണ്ടെന്നും ഈ മാസം എട്ടിനു വിശദീകരണം നല്‍കുമെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണു സ്റ്റേ.