728-pixel-x-90-2-learn
728-pixel-x-90
<< >>

ഹർത്താൽ ആഹ്വാനത്തില്‍ മലക്കം മറിഞ്ഞു എസ് ഡി പി ഐ, നാളെ ഹര്‍ത്താല്‍ ഇല്ലെന്നു സ്ഥിരീകരണം

കോഴിക്കോട്: ഹർത്താൽ ആഹ്വാനത്തില്‍ മലക്കം മറിഞ്ഞു എസ് ഡി പി ഐ.ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചതായി  എസ്ഡിപിഐ നേതാക്കൾ അറിയിച്ചു. എസ് ഡി പി ഐ സംസ്ഥാന  നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് റു വരെ  ഹർത്താലാണെന്ന് നേരത്തെ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നത്. എന്നാൽ പൊലീസ് വേട്ടയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം കരിദിനം ആചരിക്കാൻ തീരുമാനിച്ചതായും ഇപ്പോള്‍  എസ് ഡി പി ഐ നേതാക്കള്‍ പറയുന്നു.അറസ്റ്റ്  ചെയ്ത നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ എസ് ഡി പി ഐ ഹര്‍ത്താലിനെതിരെ ജനവികാരം ഉടലെടുത്തിരുന്നു.ആദ്യം ഇടതു അനുഭാവികളാണ് ഹര്‍ത്താലിനെതിരെ പ്രതികരിച്ചത്.ഏതായാലും നാളത്തെ ഹര്‍ത്താലിനെ ഏറെ ആശങ്കയോടാണ് പൊതു സമൂഹം വീക്ഷിച്ചത്.അഭിമന്യു വധത്തിന്റെ പാശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ സംഘര്‍ഷഭരിതമാകുവാനുള്ള സാധ്യത ഏറെയായിരുന്നു.ഹര്‍ത്താല്‍ പിന്‍വലിച്ചതോടെ ആ സംഘര്‍ഷ ഭീതി ഒഴിവായി.

INDIANEWS24 KOCHI DESK

Leave a Reply