ന്യൂഡല്‍ഹി:ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡി(എച്ച് എം ഐ എല്‍)ന്റെ കാറുകള്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ വില കൂടും.30,000 രൂപ വിതമാണ് വര്‍ദ്ധിക്കുക.കമ്പനിയുടെ എസ് യു വി കാറായ ക്രേത ഒഴികെയുള്ള മോഡലുകള്‍ക്കായിരിക്കും വില കൂടുക.കാറുകളുടെ നിര്‍മ്മാണ ചിലവ് കൂടിയതിനാലാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്.എച്ച് ഐ എം എല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കെറ്റിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
INDIANEWS24.COM Business