728-pixel-x-90-2-learn
728-pixel-x-90
<< >>

ഹൌ ഓള്‍ഡ്‌ ആര്‍ യൂവിനു ശേഷം ഹോളിവുഡ് സമാന ചിത്രവുമായ് റോഷന്‍ ആൻഡ്രൂസ്

ഹൌ ഓൾഡ്‌ ആർ യു  എന്ന ചിത്രത്തിന് ശേഷംമുള്ള പ്രോജക്റ്റ് റോഷൻ ആൻഡ്രൂസ് പ്രഖ്യാപിച്ചു.ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഒരു ബിഗ്‌ ബഡ്ജറ്റ് പൃഥിരാജ് ചിത്രമായിരിക്കും താന്‍ ഒരുക്കുക എന്ന് റോഷന്‍ പറയുന്നു.ഇതിനു മുമ്പ് സമാനമായ രീതിയില്‍ മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ഒരുക്കിയ കാസനോവ എന്ന ചിത്രം ബജറ്റിന്റെ കാര്യത്തില്‍ മാത്രമാണ് ബിഗ്‌ ആയത്‌. വന്‍ പരാജയമേറ്റുവാങ്ങിയ കാസനോവ റോഷന്റെ കരിയര്‍ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന് വന്ന മുംബൈ പോലീസ് എന്ന പൃഥി ചിത്രമാണ് റോഷനെ രക്ഷിച്ചത്.നൈല ഉഷയാണ് പുതിയ റോഷന്‍ ചിത്രത്തിലെ നായിക.കുഞ്ഞനന്തന്റെ കട,ഗാംഗ്സ്റ്റര്‍ തുടങ്ങി നൈല നായികയായ ചിത്രങ്ങള്‍ വന്‍ പരാജയങ്ങളായിരുന്നു. അതേ സമയം നൈല നായികയായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം വിജയം നേടിയിരുന്നു.

റോഷന്‍ ആൻഡ്രൂസിന്റെ ഈ  ഡ്രീം പ്രൊജക്റ്റ് വരുന്ന ക്രിസ്മസ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുക എന്നറിയുന്നു.അതായത് റിലീസിന് ഇനി കേവലം ആറു മാസങ്ങള്‍ മാത്രമാണുള്ളത്.പക്ഷെ ചിത്രത്തിന്റെ  ഷൂട്ടിംഗ് ഇനിയും  ആരംഭിച്ചിട്ടില്ല .ഇത് പോലുള്ള പ്രോജക്ടുകള്‍ വേണ്ടത്ര സമയമെടുക്കാതെ തിടുക്കത്തില്‍ റിലീസ് ചെയ്യുന്നതാണ് മിക്കവാറും പ്രധാന പരാജയ കാരണം.കമലഹാസനെപ്പോലുള്ളവര്‍ സമയമെടുത്ത് ചിത്രങ്ങള്‍ ഒരുക്കുന്നതിനാലാണ് ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ വന്‍ വിജയങ്ങളാകുന്നത്.കമലഹാസന്‍റെ ഏറ്റവും പുതിയ ചിത്രമായ വിശ്വരൂപം ഒരു ഉദാഹരണം മാത്രം.ശങ്കറും കമലിന്റെ വഴിയേയാണ്‌ സഞ്ചരിക്കുന്നത്.ശങ്കറിന്റെ ഐ എന്ന ചിത്രം ഇപ്പോഴും പോസ്റ്റ്‌ പ്രോഡക്ഷന്‍ സ്റ്റേജിലാണ്. ഐയുടെ ചിത്രീകരണം അരംഭിച്ചത് 2013 ലാണ്.

ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുന്നതിലല്ല മറിച്ചു മികച്ച ചിത്രങ്ങള്‍ ഒരുക്കുന്നതിലാണ് ഒരു സംവിധായകന്‍റെ ക്രെഡിബിലിറ്റി എന്ന് സുവ്യക്തമായ ബോധമുള്ള റോഷന്‍ ആൻഡ്രൂസിനെപ്പോലുള്ള പ്രതിഭകളിലാണ് മലയാളത്തിന്റെ പ്രതീക്ഷ.പ്രേക്ഷക പ്രതീക്ഷകള്‍ തകിടം മറിക്കാതിരിക്കാനുള്ള ബാധ്യത റോഷനെപ്പോലെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്റേതായ സ്ഥാനം നേടിയ യുവ സംവിധായകര്‍ക്കുണ്ട്.

ഉദയനാണ് താരം,നോട്ട്ബുക്ക്,ഇവിടം സ്വര്‍ഗ്ഗമാണ്,കാസനോവ,മുംബൈ പോലീസ്,ഹൌ ഓള്‍ഡ്‌ ആര്‍ യു എന്നിവയാണ് റോഷന്‍ ആൻഡ്രൂസ് ചിത്രങ്ങള്‍. ഇതില്‍ കാസനോവ ഒഴികെയുള്ളവ വാണിജ്യ വിജയം നേടിയവയാണ്.മന്ജു വാരിയര്‍ തിരികെയെത്തുന്ന ഹൌ ഓള്‍ഡ്‌ ആര്‍ യു ഈ മാസം റിലീസാകാനിരിക്കുകയാണ്.ഈ ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷയാണ്പ്രേക്ഷകര്‍ക്കുള്ളത്.

roshan rahman

INDIANEWസ്24 MOVIES DESK

 

Leave a Reply