728-pixel-x-90-2-learn
728-pixel-x-90
<< >>

ഹൌ ഓള്‍ഡ്‌ ആര്‍ യു, ബാംഗ്ലൂര്‍ ഡേയ്സ്…ഏതു കാണും

സ്കാര്‍ബറോ: ഒരു വശത്ത്, പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തുന്ന ‘ഹൌ ഓള്‍ഡ്‌ ആര്‍ യു’. മറുവശത്ത്, പുതുമുഖനായകന്മാരും നായികമാരും ഒന്നിച്ചുചേര്‍ന്ന് അരങ്ങുതകര്‍ക്കുന്ന ‘ബാംഗ്ലൂര്‍ ഡേയ്സ്’. അടുത്തകാലത്ത് മലയാളസിനിമയില്‍ തരംഗമായ രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിന് വന്നപ്പോള്‍ ഏതു തെരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് കാനഡയിലെ സ്കാര്‍ബറോ നിവാസികള്‍. രണ്ട് ചിത്രങ്ങളും ഒരേ സമയത്താണ് പ്രദര്‍ശിപ്പിക്കുന്നത് എന്നതാണ് കാരണം.

മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ ഞായറാഴ്ചയാണ് [ജൂണ്‍ 29] പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങളും ഉച്ചയ്ക്ക് 1.15ന് തുടങ്ങും. പ്രദര്‍ശിപ്പിക്കും [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch) Toronto, ON M1V 1V2]. ബാംഗ്ലൂര്‍ ഡേയ്സ് മിസിസാഗയിലെ സിനിസ്റ്റാര്‍സില്‍ ശനിയാഴ്ച [ജൂണ്‍ 28] വൈകിട്ട് 8.15ന് പ്രദര്‍ശിപ്പിക്കുന്നുണ്ട് [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Road, East Mississauga ON L4Z 1C7].

ബാംഗ്ലൂര്‍ ഡേയ്സ് കഴിഞ്ഞയാഴ്ച സ്കാര്‍ബറോയിലും മിസിസാഗയിലും മൂന്നു തവണ വീതം പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാ പ്രദര്‍ശനങ്ങളും ഹൌസ്ഫുള്‍ ആകുകയും ഏറെപ്പേര്‍ക്കു ടിക്കറ്റ് കിട്ടാതിരിക്കുകയും ചെയ്തതോടെയാണ് ഈയാഴ്ച വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്. ‘ഹൌ ഓള്‍ഡ്‌ ആര്‍ യു’ സ്കാര്‍ബറോയില്‍ ആദ്യ പ്രദര്‍ശനമാണ് ഇത്.

നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ അപൂര്‍വമായ മലയാളത്തില്‍ മഞ്ജുവിന്‍റെ ‘ഹൌ ഓള്‍ഡ്‌ ആര്‍ യു’ വന്‍വിജയമാണ് നേടിയത്. നിരുപമ രാജീവ്‌ എന്ന കഥാപാത്രത്തിലൂടെ മഞ്ജു തന്‍റെ തിരിച്ചുവരവ് അവിസ്മരണീയമാക്കി. മഞ്ജുവിന്‍റെ വ്യക്തിജീവിതവുമായി കഥയ്ക്ക്‌ ഉണ്ടെന്ന് പറയപ്പെടുന്ന വിദൂരസമാനതകളും സിനിമ കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണമായി.

ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, പാര്‍വതി മേനോന്‍, ഇഷ തല്‍വാര്‍ എന്നിവര്‍ ഒന്നിച്ചണിനിരക്കുന്ന ‘ബാംഗ്ലൂര്‍ ഡേയ്സ്’ ആകട്ടെ ഉത്സവമാണ്. കഥയും കഥാപാത്രവുമായി നിറയുന്നതൊക്കെ യുവത്വമാണെങ്കിലും ഏതു തലമുറയില്‍ പെട്ട പ്രേക്ഷകനെയും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ആദ്യവസാനം കൂട്ടിക്കൊണ്ടുപോകാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്.

Leave a Reply