728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഹൌ ഓള്‍ഡ്‌ ആര്‍ യു’ ഞായറാഴ്ച സ്കാര്‍ബറോയില്‍

ടൊറന്റോ: പതിനേഴ്‌ വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ സ്വപ്നതുല്യമായ തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം ‘ഹൌ ഓള്‍ഡ്‌ ആര്‍ യു’ ഞായറാഴ്ച [ജൂണ്‍ 29] കാനഡയിലെ സ്കാര്‍ബറോയില്‍ പ്രദര്‍ശിപ്പിക്കും. മക്കാവന്‍ – ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ ഉച്ചയ്ക്ക് 1.15നാണ് പ്രദര്‍ശനം [WOODSIDE CINEMAS 1571 SANDHURST CIRCLE (mccowan& finch) Toronto, ON M1V 1V2].

ദിലീപുമായുള്ള വിവാഹബന്ധം വേര്‍പിരിയലിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴാണ് മഞ്ജു സിനിമയില്‍ തിരിച്ചുവരുന്നത് എന്ന പ്രത്യേകതയുണ്ട്. മഞ്ജുവിന്‍റെ അഭിനയമികവ് തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും പുതിയ സവിശേഷത. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധായകന്‍. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ മഞ്ജുവിന്‍റെ ഭര്‍ത്താവായി കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നു.

പ്രദര്‍ശനത്തിന്‍റെ വിശദവിവരങ്ങള്‍ക്ക് 647 892 7650 എന്ന നമ്പറില്‍ ബിജു തയ്യില്‍ചിറയെ ബന്ധപ്പെടുക.

Leave a Reply