jio 800x100
jio 800x100
728-pixel-x-90
<< >>

ഹോർട്ടികോർപ് കർഷകരിൽ നിന്നും തേൻ നേരിട്ട് സംഭരിക്കണമെന്ന അഭ്യര്‍ഥനയുമായി ഫിയ

തിരുവനന്തപുരം : കേരളത്തിലെ തേനീച്ച കർഷകരുടെ സംഭരണികളിൽ കെട്ടികിടക്കുന്ന 87 കോടിയിൽ അധികം വില വരുന്ന 2500 ടൺ തേൻ വിറ്റഴിക്കാനും കർഷകരെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുത്താനും തേനീച്ച കർഷകരുടെ നോഡൽ ഏജൻസി ആയ ഹോർട്ടികോർപ് കര്ഷകരിൽനിന്നും തേൻ നേരിട്ടു മെച്ചപ്പെട്ട വിലയ്ക്ക് സംഭരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് തേനീച്ച കർഷകരുടെ കൂട്ടായിമയായ ഫെഡറേഷൻ ഓഫ് ഇന്റിജൻസ് എപിക്കൾച്ചറിസ്റ്സ് (ഫിയ)  കേന്ദ്ര ഭാരവാഹികളായ പ്രസിഡന്റ് കെ.കെ.തോമസ് , ട്രഷറർ -എസ്‌ .എ.ജോൺ , ജനറൽ സെക്രട്ടറി ഡോ .സ്റ്റീഫൻ ദേവനേശൻ എന്നിവർ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിൽ അഭ്യര്‍ഥിച്ചു എന്ന് വാര്ത്താക്കുറിപ്പില്‍ പറയുന്നു.

2017-18 യിൽ സംസ്ഥാനത്തു ഏകദേശം 8 ലക്ഷം തേനീച്ച കോളനികൾ ഉണ്ടായിരുന്നു. 2018 ലെ പ്രളയവും 2019 ലെ വരൾച്ചയും മൂലം 45 കോടിരൂപ വിലവരുന്ന 3 ലക്ഷത്തിലധികം കൂടുകൾ നഷ്ടപ്പെട്ടിരുന്നു.FSSAI തേനിലെ ജലാംശം 20 ശതമാനമായി നിജപ്പെടുത്തിയതിനാൽ കഴിഞ്ഞവർഷം ലഭിച്ച തേനിൽ 35 കോടി രൂപ വിലവരുന്ന 1000 ടൺ തേൻ ഇനിയും വില്‍ക്കാനായിട്ടില്ല. പൊതുവെ കേരളത്തിലെ  തേനിൽ ജലാംശം 22-25 ശതമാനം ആണ്. ഈ  വര്ഷം പ്രതീക്ഷിച്ചിരുന്ന 4000 ടൺ തേനിൽ 1500 ടൺ മാത്രമേ ലോക്ക് ഡൌണ്‍ മൂലം സംഭരിക്കാൻ ആയുള്ളൂ എന്നും ജനറൽ സെക്രട്ടറി ഡോ . സ്റ്റീഫൻ ദേവനേശൻ വാര്ത്താക്കുറിപ്പില്‍ അറിയിച്ചു.

INDIANEWS24 TVPM DESK

 

 

ഫിയ

 

Leave a Reply