ലോസ് ആഞ്ജല്സ്:ലോക സിനിമയിലെ പേടിപ്പെടുത്തുന്ന ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വെസ്ലി ഏള് (വെസ്) ക്രേവന്‍(76) അന്തരിച്ചു.തലച്ചോറിലുണ്ടായ അര്‍ബുദത്തെ തുടര്‍ന്ന് ലോസ് ആഞ്ജല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.ക്രേവന്റെ വീട്ടുകാര്‍ തന്നെയാണ് പ്രസ്താവനയിലൂടെ മരണ വിവരം പുറത്തുവിട്ടത്.
ചലച്ചിത്ര രചയിതാവ്,സംവിധായകന്,നിര്‍മ്മാതാവ്,നടന്,എഡിറ്റര്‍ എന്നീ മേഖലകളിലെല്ലാം മേന്മ തെളിയിച്ചിട്ടുള്ള വെസ് ക്രേവന്‍ ചിത്രങ്ങളിലെ സീനുകള്‍ കണ്ട് ലോകം നിരവധി തവണ ഞെട്ടിപിടഞ്ഞിട്ടുണ്ട്.നൈറ്റ്മേര്‍ ഓണ്‍ ഏം സ്ട്രീറ്റ്,സ്ക്രീം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.പേടിപ്പെടുത്തുന്ന ചിത്രങ്ങള്‍ക്ക് പുറമെ ക്രേവന്‍ സംവിധാനം ചെയ്ത ഡ്രാമാറ്റിക് മൂവിയായ മ്യൂസിക് ഓപ് ദ ഹേര്ട്ടിന് ഓസ്കാര്‍ നോമിനേഷന് ലഭിച്ചെങ്കിലും അവാര്‍ഡ് അകന്നു നിന്നു.
1939 ഓഗസ്റ്റ് രണ്ടിന് ഓഹിയോയിലെ ക്ലേവ് ലാന്‍ഡിലാണ് അദ്ദേഹത്തിന്റെ ജനനം.യുവാവായിരുന്ന കാലത്തെല്ലാം ക്ലേവ് ലാന്‍ഡില്‍ സെമിത്തേരിയോട് ചേര്‍ന്നുള്ള വീട്ടിലാണ് വെസ് ക്രേവന്‍ താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ പ്രശസ്തമായ നൈറ്റ്മേര്‍ ഓണ്‍ ഏം സ്ട്രീറ്റ് എന്ന ചിത്രം 2010ല്‍ റീമേക്ക് ചെയ്തിരുന്നു.
INDIANEWS24.COM Movies