728-pixel-x-90-2-learn
728-pixel-x-90
<< >>

ഹോണ്‍ബില്‍ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം :പ്രകൃതിയെ മനുഷ്യൻ നിരന്തരം ചൂഷണത്തിന് വിധേയമാക്കി സ്വയം നിലനിൽപ്പ് തന്നെ അപകടാവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്.ഈ ഓർമപ്പെടുത്തലിന്റെ സന്ദേശവുമായി ഒരു സിനിമ എത്തുന്നു. ഹോൺബിൽ. പ്രകൃതിക്കു മനുഷ്യരിൽ എത്രത്തോളം സ്വാധീനം ചെലുത്താൻ പറ്റും എന്നുള്ളതിന്റെ പരിച്‌ഛേദമാണ് ഈ സിനിമ.

കൗമുദി ചാനലിന്റെ പ്രോഗ്രാം ഹെഡ് ആയ ഡോ.എസ് മഹേഷ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.ഇന്ത്യ ന്യൂസ്24 പത്രത്തിന്റെ ലേഖകനും ഫോട്ടോഗ്രാഫറുമായ ജിതേഷ് ദാമോദർ ആണ് ഡോക്ടർ നന്ദകുമാർ എന്ന വേഷം അഭിനയിക്കുന്നത്. ജിതേഷ് ദാമോദരന്റെ കഥയ്ക്ക് മഹേഷ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.നിരവധി ഹ്സ്വ ചിത്രങ്ങളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള മഹേഷിന്റെ ആദ്യ ഫീച്ചർ ഫിലിം ആണിത്.നിരവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള രാജീവ് വിജയ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു.കാറ്റും മഴയും മിന്നലും എല്ലാം സ്വാഭാവികമായ രീതിയിൽ സിനിമയ്ക്ക് വേണ്ടി രാജീവ് അതേ മനോഹാരിതയോടെ പകർത്തിയിട്ടുണ്ട്.ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്.വൈകാതെ ടീസറും പോസ്റ്ററും ഇറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

INDIANEWS MOVIE DESK

Leave a Reply