728-pixel-x-90-2-learn
728-pixel-x-90
<< >>

ഹോണ്‍ബിലിന് “കോണ്‍ടാക്റ്റ് ഫിലിം ഫെസ്റ്റിവലില്‍” അംഗീകാരം,ജിതേഷ് ദാമോദറിന് പ്രത്യേക ജൂറി പുരസ്കാരം

JITHESH hornill photoFINAL POSTER HORNBILL jpg

തിരുവനന്തപുരം:കൗമുദി ചാനലും കൊച്ചി ആസ്ഥാനമായ യൂണിലൂമിനയും ചേര്‍ന്ന് നിര്‍മ്മിച്ച ഹോണ്‍ബില്‍ എന്ന പ്രകൃതിയുമായി ബന്ധപ്പെട്ട കഥ പറഞ്ഞ ചിത്രത്തിനു  തിരുവനന്തപുരത്ത് നടന്ന കോണ്‍ടാക്റ്റ് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം.ചിത്രത്തെ ഒറ്റയ്ക്ക് തോളിലേറ്റിയ  ജിതേഷ്  ദാമോദര്‍ അഭിനയ മികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടി.പ്രശസ്ത സംവിധായകന്‍ കെ.പി കുമാരന്‍ അവാര്‍ഡ്  സമ്മാനിച്ചു,സംവിധായകന്‍ രാജീവ്‌നാഥ്, എം.എഫ്. തോമസ്, വിജയകൃഷ്ണന്‍, മുഹമ്മദ് ഷാ, താജ്ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മഹേഷ് സൂര്യന്‍ സംവിധാനം ചെയ്ത കാടിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഹോണ്‍ബില്‍  എന്ന ചിത്രം ഡോക്ടര്‍ നന്ദകുമാര്‍ എന്ന എത്നൊ ബൊട്ടാണിസ്റ്റിന്റെ അപൂര്വ്വമായ ഒരു അതിജീവനത്തിന്റെ പരിപ്രേക്ഷ്യമാണ്. അവിചാരിതമായി വന്നു വഭിക്കുന്ന ദീര്‍ഘ വനവാസകാലത്ത് ഡോ.നന്ദകുമാര്‍ നേരിടുന്ന അനുഭവങ്ങളും അവസ്ഥാന്തരങ്ങളും പ്രേക്ഷകന് ദൃശ്യവേദ്യമാകുന്നത് പ്രകൃതിയുടെ അതി ശക്തമായ സാന്നിദ്ധ്യത്തിലൂടെയാണ്. പ്രകൃതിയുടെ  കാട്ടാള സ്വഭാവും  വഴികാട്ടിയുടെ മനസും ചികിത്സകന്‍റെ ഭാവുമൊക്കെ പ്രേക്ഷകന് അനുഭവവേദ്യമാകുന്നു,.വിവിധ മേക്ക് ഓവറുകളിലൂടെ ശാരീരികമായി ഏറെ ത്യാഗം സഹിച്ചാണ്ടി ജിതേഷ് തന്‍റെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്.ചിത്രത്തിനു വേണ്ടി തന്‍റെ ശരീരഭാരം പതിനാറ് കിലോ കുറയ്ക്കുകയും ഒരു വര്‍ഷത്തിലധികം താടിയും മുടിയും നഖവും നീട്ടിവളര്‍ത്തുകയും ചെയ്തിട്ടുണ്ട്. മൂന്നര വര്‍ഷത്തെ കഠിനാദ്ധ്വാനവും നിരവധി പേരുടെ പ്രയത്‌നത്തിന്റെ ഫലവുമാണ് ഈ സമ്പൂര്‍ണ്ണ പ്രകൃതിപക്ഷ ചിത്രം.

പ്രകൃതി അമ്മയാണ്.ആ അമ്മയെ സ്‌നേഹിക്കേണ്ട ഉത്തരവാദിത്വം ഓരോ മനുഷ്യരുടെയും ധര്‍മ്മമാണ്.പക്ഷേ പ്രകൃതിയെ മനുഷ്യന്‍ നിരന്തരം ചൂഷണത്തിന് വിധേയമാക്കി സ്വന്തം  നിലനില്‍പ്പ് തന്നെ അപകടാവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. വായുവിന്റെയും വെള്ളത്തിന്റെയും സന്തുലിതാവസ്ഥയില്‍ മാറ്റം വരുമ്പോഴാണ് മനുഷ്യന്‍ പ്രകൃതിയുടെ യഥാര്‍ത്ഥ ഭാവത്തെ തിരിച്ചറിയാന്‍ പോകുന്നത്. ഈ ഓര്‍മ്മപ്പെടുത്തലിന്റെ സന്ദേശവുമായാണ്  ഹോണ്‍ബില്‍ എത്തുന്നത് .പ്രകൃതിക്ക് ഒരു മനുഷ്യരില്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍ പറ്റും എന്നുള്ളതിന്റെ പരിഛേദമാണ് ഈ സിനിമ. ഒരു മലമുഴക്കി വേഴാമ്പലിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത് എന്നതാണ്  ഈ സിനിമയുടെ പ്രധാന പ്രത്യേകത.

ജിതേഷ് ദാമോദറിന്റെ തന്നെ കഥയ്ക്ക് സംവിധായകന്‍ മഹേഷ്‌ സൂര്യന്‍ രചിച്ച തിരക്കഥയ്ക്ക് ദൃശ്യാവിഷ്കാരം നല്‍കിയത്  നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള രാജീവ് വിജയ്‌ ആണ്. തിരുവനന്തപുരം ശാസ്താംകോട്ടയിലെയും മങ്കയം വെള്ളച്ചാട്ടത്തിലെ ചിത്രീകരണം ഏറെ അപകടങ്ങള്‍ നിറഞ്ഞതായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ ഒരാഴ്ച്ച തുടര്‍ച്ചയായുള്ള ചിത്രീകരണം ഏറെ ദുര്‍ഘടം പിടിച്ചതായിരുന്നു. മഴക്കാലമായതിനാലും ഒഴുക്കിന്റെ ശക്തി കൂടിയതിനാലും ഷൂട്ടിങ്ങ് സംഘത്തിലെ ഒരാള്‍ ഒഴുക്കില്‍ പെടുകയും ചെയ്തു.
 ശാസ്താംകോട്ട മലമുകളിലെ ചിത്രീകരണത്തിനിടയില്‍ വന്ന ശക്തമായ കൊടുങ്കാറ്റിനും പേമാരിക്കും ഇടിമിന്നലില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഷൂട്ടിങ്ങ് സംഘത്തിലെ പലര്‍ക്കും ഇടിമിന്നലില്‍ നിന്നും ഷോക്കേറ്റ അനുഭവവുമുണ്ടായി. ഈ സമയം കാറ്റും മഴയും മിന്നലും എല്ലാം സ്വാഭാവികമായ രീതിയില്‍ ചിത്രത്തിനു  വേണ്ടി രാജീവ് അപ്പോഴും പകര്‍ത്തിക്കൊണ്ടിരുന്നു എന്ന് ജിതേഷ് പറയുന്നു.തിരുവനന്തപുരം മങ്കയം വെള്ളച്ചാട്ടം, ചിത്രാഞ്ജലി സ്റ്റുഡിയോ, കവടിയാര്‍, ആലപ്പുഴ എന്നിവിടങ്ങളിലാണ്  ചിത്രീകരണം നടന്നത്.

എ.സി. റെജി, സനു സത്യന്‍ എന്നിവര്‍ ക്രിയത്മ്കക മേല്‍നോട്ടം നല്‍കിയ ചിത്രം നിര്‍മ്മിച്ചത് കൌമുദി ടി വി ചാനലും യൂണിലൂമിന കോണ്‍സെപ്റ്റ്സും സംയുക്തമായാണ്.യൂണിലൂമിനയുടെ ഔദ്യോഗിക എഡിറ്ററും കാമുകി എന്ന ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായ  സഞ്ജയ് ജയപ്രകാശാണ് മികവുറ്റ എഡിറ്റിംഗിലൂടെ  ചിത്രത്തിന് മിഴിവേകിയത്.അരുണ്‍ദാസാണ് അസോസിയേറ്റ് എഡിറ്റര്‍.കിഷോര്‍ കരമന,ജുബിന്‍ എന്നിവര്‍ അസോസിയേറ്റ് ഡയറക്ടേഴ്സായും  ചിഞ്ചു അസിസ്റ്റ്ന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. സംഗീത സംവിധാനം നിര്‍വ്വഹിച്ച അശ്വിന്‍  വിജയും സൌണ്ട് മിക്സിംഗ് ചെയ്ത അനീഷും ചിത്രത്തിന് മികച്ച സംഭാവന നല്‍കി.സിജ സനുവാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ്‌പ്രൊഡ്യൂസര്‍.മുംബൈ മോഡലായ വര്‍ഷ ആനന്ദ്, അഞ്ജന ഹരിദാസ്, ദേവദത്ത് തുടങ്ങിയവരാണ്  സഹ താരങ്ങള്‍.മഹേഷ്‌ സൂര്യന്റെ ഹോണ്‍ബില്‍ ഇനിയുമേറെ അംഗീകാരങ്ങള്‍ കരസ്ഥമാക്കുമെന്നാണ് നിരൂപക മതം.വൈകാതെ ചിത്രം പ്രമുഖ ചാനലിലും യൂ ട്യൂബിലും റിലീസ് ചെയ്യും എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

INDIANEWS24 MOVIE DESK


JITHESH hornill photo
JITHESH hornill photo

JITHESH hornill photo

Leave a Reply