728-pixel-x-90-2-learn
728-pixel-x-90
<< >>

ഹോട്ടലിന് തീപിടിച്ച് സ്ത്രീ മരിച്ചു

 

ടൊറന്റോ: കാനഡയിലെ മിസിസാഗയില്‍ ഹോട്ടലിന് തീപിടിച്ച് സ്ത്രീ മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

ഹുറോണ്ടാരിയോ സ്ട്രീറ്റിന് സമീപം ബ്രിട്ടാനിയ റോഡിലുള്ള ക്വാളിറ്റി ഇന്‍ എയര്‍പോര്‍ട്ട് വെസ്റ്റ്‌ ഹോട്ടലിന്‍റെ രണ്ടാംനിലയിലാണ് വൈകിട്ട് 7 മണിയോടെ തീ പടര്‍ന്നത്. അഗ്നിശമനസേന എത്തി തീ അണച്ചു. പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹോട്ടല്‍മുറിയില്‍ താമസിച്ചിരുന്ന സ്ത്രീയാണ് മരിച്ചതെന്ന് കരുതുന്നു. മറ്റാര്‍ക്കും പൊള്ളലോ പരിക്കോ ഇല്ല.

Leave a Reply