jio 800x100
jio 800x100
728-pixel-x-90
<< >>

ഹോംഗ് കോംങില്‍ ഇന്ത്യക്കാര്‍ക്കുള്ള സൗജന്യ വിസാ സൗകര്യം പിന്‍വലിച്ചു

ബെയ്ജിംഗ്:ചൈനയിലെ പ്രത്യേക ഭരണാധികാരമുള്ള ഹോംഗ് കോംങില്‍ ഇന്ത്യക്കാര്‍ക്ക് നല്‍കിവന്ന സൗജന്യ വിസാ സൗകര്യം പിന്‍വലിച്ചു.ജനുവരി 23ന് ഈ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ക്ക് തിരിച്ചടിയാകും.

പ്രീ അറൈവല്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്കാണ് വിസ സൗകര്യം നിഷേധിക്കുന്നത് തിരിച്ചടിയാകുക.സാധരണ ആറുമാസത്തേക്കോ മറ്റോ ഉള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി വരെയാണ് പ്രി അറൈവല്‍ രജിസ്‌ട്രേഷന് നിയമസാധുതയുള്ളത്.അതേ സമയം 14 ദിവസം മാത്രം ദൈര്‍ഘ്യമുള്ള സന്ദര്‍ശനത്തിനായി വിസയില്ലാതെ പാസ്‌പോര്‍ട്ട് മാത്രം മതിയാകും.വ്യവസായിക, വ്യാപാര ആവശ്യങ്ങള്‍ക്കായും മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വെക്കേഷന്‍ ലക്ഷ്യമാക്കിവരുന്നവര്‍ക്കുമാണ് പുതിയ നയം ബുദ്ധിമുട്ടുണ്ടാക്കുന്നത്.

INDIANEWS24.COM Business Desk

Leave a Reply