728-pixel-x-90-2-learn
728-pixel-x-90
<< >>

ഹൈദരാബാദ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി

ഹൈദരാബാദ്:ഹൈദരാബാദില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 10 വിക്കറ്റിന് തകര്‍ത്ത് ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ രണ്ടാം മത്സരവും വിജയിച്ചത്. 72 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ 16.1 ഓവറില്‍ മത്സരം അവസാനിപ്പിച്ചു. ഓപ്പണര്‍മാരായ പൃഥ്വി ഷാ (33), കെ.എല്‍. രാഹുല്‍ (33) എന്നിവര്‍ പുറത്താവാതെ നിന്നു. രാജ്‌ക്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു. രണ്ട് ടെസ്റ്റുകളും  മൂന്ന് ദിവസത്തിനപ്പുറത്ത് കടന്നിരുന്നില്ല.ഒന്നാം ഇന്നിംഗ്‌സില്‍ 56 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ വിന്‍ഡീസ് 46.1 ഓവറില്‍ 127 റണ്‍സിന് പുറത്തായി. 38 റണ്‍സെടുത്ത ആംബ്രിസാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഉമേഷ് നാലും ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ വിന്‍ഡീസിന്റെ 311-10 എന്ന സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യ 367ന് പുറത്തായി. നാലു വിക്കറ്റിന് 308 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ നീലപ്പടയ്ക്ക് 59 റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ അപ്രതീക്ഷിത ബൗണ്‍സറില്‍ രഹാനെയും(80) മൂന്നാം പന്തില്‍ എല്‍ബിയില്‍ ജഡേജയെയും(0) ഹോള്‍ഡര്‍ പുറത്താക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ രഹാനെ- പന്ത് സഖ്യം 152 റണ്‍സ് കൂട്ടിച്ചേര്‍ത്തു

ഒന്നാം ഇന്നിംഗില്‍ റോസ്റ്റണ്‍ ചേസിന്റെ സെഞ്ചുറി(106) മികവിലാണ് വിന്‍ഡീസ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഇന്ത്യക്കായി 88 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ഉമേഷ് യാദവാണ് ബൗളിംഗില്‍ തിളങ്ങിയത്. ഉമേഷിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്.ടെസ്റ്റില്‍ ആകെ പത്ത് വിക്കറ്റ് നേടിയ ഉമേഷ്‌ യാദവാണ് മാന്‍ ഓഫ് ദി മാച്ച്.

INDIANEWS24 SPORTS DESK

Leave a Reply