728-pixel-x-90-2-learn
728-pixel-x-90
<< >>

ഹൈടെക് എ ടി എം കൊള്ള:പ്രതികള്‍ റുമേനിയക്കാര്‍

തിരുവനന്തപുരം:ഹൈടെക് രീതിയില്‍ ബാങ്ക് എ ടി എം കൊള്ളയടിച്ചത് വിനോദസഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്ത് തങ്ങിയ മൂന്ന് വിദേശികളെന്ന് പോലീസ് കണ്ടെത്തി.റുമേനിയക്കാരായ ബോഗാ ബീന്‍ ഫ്‌ളോറീല്‍, ക്രിസ്റ്റീന്‍ വിക്ടര്‍, ഇലി എന്നിവരാണ് തലസ്ഥാനത്തെ വിവിധ എ ടി എമ്മുകളില്‍ നിന്നും കൊള്ളയടിച്ചത്.പ്രതികളെ പിടികൂടാന്‍ സംസ്ഥാന പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്.

പ്രതികള്‍ തങ്ങിയ ആഡംബര ഹോട്ടലുകളില്‍ നിന്നും കണ്ടെത്തിയ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകളിലൂടെയാണ്‌ വിവരങ്ങള്‍ ലഭ്യമായത്.ജൂണ്‍ അവസാന ആഴ്ച്ചയിലാണ് വിനോദസഞ്ചാരികളെന്ന് ധരിപ്പിച്ച് ഹോട്ടലില്‍ മുറിയെടുത്തത്.തിരുവനന്തപുരത്തെ മൂന്ന് ഹോട്ടലുകളില്‍ നിന്നും സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.40 സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘത്തില്‍ രണ്ട് ഡി വൈ എസ് പിമാരും മൂന്ന് സി ഐമാരുമുണ്ട്.

INDIANEWS24.COM T V P M

Leave a Reply