728-pixel-x-90-2-learn
728-pixel-x-90
<< >>

ഹെസ് ഭക്ഷണം കഴിച്ചാല്‍ പൂസാകും, മദ്യത്തിന്റെ ആവശ്യമില്ല

ലണ്ടന്‍:ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ബ്രിട്ടീഷുകാരനായ നിക്ക് ഹെസ്‌ ഫിറ്റാകും.മദ്യമൊ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ചേര്‍ക്കാതെ തന്നെ സാധാരണ ഭക്ഷണം കഴിച്ചാല്‍ പൂസാകുന്ന ഇയാളെ പറ്റി കേട്ടാല്‍ കൗതുകം തോന്നും.ഒപ്പം അല്‍പ്പം വേദനയും.നിക്കിന് പിടിപെട്ടിരിക്കുന്നത് ഒരുതരം രോഗമാണ്.

അപൂര്‍വ്വമായ ഓര്‍ട്ടി ബ്രയൂറി സിന്‍ഡ്രം എന്ന രോഗത്തിനാണ് നിക്കി ഹെസ് അടിമപ്പെട്ടിരിക്കുന്നത്.വയറു നിറച്ചുകഴിച്ചാലേ ഫിറ്റാവൂ എന്നില്ല.അല്പമെന്തങ്കിലും കൊറിച്ചാലും ഹെസ്സ് നന്നായി പൂസാകും.കുറേ നാളുകളായി ഹെസ്സിന് ഈ രോഗം പിടിപെട്ടിട്ട്.രോഗം തുടങ്ങിയ ആദ്യനാളുകളില്‍ മദ്യപന്റെ വിക്രിയകള്‍ കാട്ടുന്ന ഹെസ്സിനെ ഭാര്യ കാണാന്‍ തുടങ്ങിയതോടെ വീട്ടില്‍ നിന്നും മദ്യം നിശ്ശേഷം ഒഴിവാക്കാനുള്ള ശ്രമത്തിലായി അവര്‍.വീട് മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും എവിടെയും മദ്യം കണ്ടെത്തിയില്ല.പിന്നീടാണ് രോഗം മൂലമാണ് ഭര്‍ത്താവ് ഈ അവസ്ഥയില്‍ എത്തിച്ചേരുന്നതെന്ന വാസ്തവം അവര്‍ മനസ്സിലാക്കി.

ഹെസിന് പിടിപ്പെട്ടിരിക്കുന്ന അപൂര്‍വ്വ രോഗത്തെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നത് ഇതാണ് -അമാശയത്തില്‍ അമിതമായ അളവില്‍ ഉണ്ടാകുന്ന യീസ്റ്റാണ് പ്രധാനവില്ലന്‍.ഇത് ആഹാരത്തിലെ കാര്‍ബോഹൈഡ്രേറ്റുകളെ ആല്‍ക്കഹോളാക്കി മാറ്റുന്നു.അങ്ങനെ രക്തത്തിലെ ആള്‍ക്കഹോളിന്റെ അളവ് കൂടുകയും ഹെസ്സ് ഫിറ്റാവുകയും ചെയ്യുന്നു.വെള്ളമടിച്ച് ഫിറ്റാവുന്ന ഒരാള്‍ക്കുള്ള എല്ലാ പ്രശ്‌നങ്ങളും ഹെസ്സിനും ഉണ്ട്.രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ഛര്‍ദ്ദിയും തലവേദനയുമാണ് ഏറെ കഠിനം.പല ഡോക്ടര്‍മാരെ കണ്ടെങ്കിലും അവര്‍ക്കാര്‍ക്കും ഹെസ്സിനെ സാധാരണ നിലയിലേക്ക് എത്തിക്കാനായില്ല.

INDIANEWS24 LONDON

Leave a Reply