728-pixel-x-90-2-learn
728-pixel-x-90
<< >>

ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന തീരുമാനം പിന്‍വലിച്ചു

തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ പമ്പുകളില്‍ പെട്രോള്‍ നല്‍കില്ലെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ആണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിന്റെയും ബോധവല്‍ക്കരണത്തിന്റെയും ഭാഗമായി പെട്രോള്‍ പമ്പുകളില്‍ നിന്നും ഇരുചക്ര വാഹനങ്ങളില്‍ ഇന്ധനം ലഭിക്കുന്നതിന് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കുകയും നടപ്പാക്കാനും തുടങ്ങിയിരുന്നു.ഇത് പൂര്‍ണ്ണമായും പിന്‍വലിച്ചുകൊണ്ടാണ് വകുപ്പ് മന്ത്രി പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്.അതേസമയം ഹെല്‍മെറ്റിനായുള്ള ബോധവല്‍ക്കരണം ഇനിയും തുടരുമെന്ന് മന്ത്രി പറഞ്ഞു.

INDIANEWS24.COM T V P M

Leave a Reply