728-pixel-x-90-2-learn
728-pixel-x-90
<< >>

ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു:അഖിലേഷ് യാദവും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു.

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുലായം സിംഗ് യാദവിന്റെ പുത്രനുമായ അഖിലേഷ് യാദവും ഭാര്യ ഡിമ്പിളും ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ലഖ്‌നൗവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ വെച്ചാണ് ഒരു പരുന്ത് ഹെലികോപ്ടറില്‍ ഇടിച്ചത്.സംഭവ സമയത്ത് ഹെലികോപ്ടര്‍ 3,000 അടി ഉയരത്തിലായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. അഞ്ചുമിനിട്ടിനുള്ളില്‍ ഹെലികോപ്ടര്‍ സുരക്ഷിതമായി ലഖ്‌നൗ dimpleവിമാനത്താവളത്തിലിറക്കി.സമചിത്തതയോടെ  പ്രവര്‍ത്തിക്കുകയും അപകടം ഒഴിവാക്കുകയും ചെയ്ത പൈലറ്റിനെ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവും അദ്ദേഹത്തിന്‍റെ പിതാവ് മുലായം സിംഗ് യാദവും അഭിനന്ദിച്ചു.

INDIANEWS24 NEW DELHI

Leave a Reply