jio 800x100
jio 800x100
728-pixel-x-90
<< >>

ഹെയ്ദി സാദിയ: മാധ്യമപ്രവര്‍ത്തനരംഗത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തനം പഠിക്കാനായി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറിയ ഹെയ്ദി സാദിയ എത്തി. തിരുവനന്തപുരം പ്രസ്സ് ക്‌ളബ്ബില്‍ പുതിയ ഇലക്ട്രോണിക്‌സ് ജേര്‍ണലിസം ബാച്ചില്‍ ചേര്‍ന്നിരിക്കുകയാണ് ഹെയ്ദി. സമൂഹത്തിന് വേണ്ടി പുതുതായി എന്തെങ്കിലും ചെയ്യണമെന്ന ഉല്‍ക്കടമായ ചിന്തയില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തനം എന്ന തീരുമാനം.
മലപ്പുറം പൊന്നാനി സ്വദേശിയായ നയാന്‍ ആണ് സാദിയ ആയി മാറിയത്. പത്താം വയസ്സുമുതലാണ് തന്റെ ശരീരത്തിലെ മാറ്റം നയാന്‍ തിരിച്ചറിഞ്ഞത്. പലപ്പോഴും ആരും അറിയാതെ അത് മൂടിവെച്ച് കൊണ്ടുനടന്നു. മംഗലാപുരം ശ്രീനിവാസ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ ബികോം പഠനത്തിനിടെയാണ് തന്റെ സ്വത്വത്തെ നയാന്‍ വെളിപ്പെടുത്തിയത്. പക്ഷേ സമൂഹത്തിന്റെ വഴിതെറ്റിയ ചിന്തകളില്‍ നിന്ന് രക്ഷനേടി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു.തന്റെ മാറ്റത്തെ അംഗീകരിക്കാത്ത വീടിനെയും നാടിനെയും ഉപേക്ഷിച്ച് ബംഗളൂരുവില്‍ എത്തി. അവിടെ വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായി.തന്റെ മാറ്റത്തിന് പിന്തുണ നല്‍കി ശീതള്‍, സൂര്യ,ഹരിണി, രഞ്ജു,മിയ എന്നിവര്‍ കൂടെത്തന്നെയുണ്ടായിരുന്നു. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും നടക്കുമായിരുന്നില്ലെന്ന് സാദിയ പറഞ്ഞു.പോരാടാനുള്ള മനസ്സുറപ്പ് തന്നതിനാല്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
ജേര്‍ണലിസം കോഴ്‌സിന് അപേക്ഷിച്ച് എന്‍ട്രന്‍സ് എഴുതുമ്പോള്‍ അറുപതാം റാങ്കിലെങ്കിലും എത്തണമെന്നാണ് ആഗ്രഹിച്ചത്.പതിനെട്ടാം റാങ്കില്‍ എത്തി.പഠനം പൂര്‍ത്തിയാക്കി പത്രപ്രവര്‍ത്തന മേഖലയില്‍ അഭിരമിക്കണമെന്ന് തന്നെയാണ് ആഗ്രഹം . ഇന്‍സ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും പിന്തുണ തനിക്ക് കിട്ടിയിട്ടുണ്ടെന്നും ഹെയ്ദി സാദിയ പറഞ്ഞു.
ഫോട്ടോ: പി. അഭിജിത്ത് മാധ്യമം

INDIANEWS24 TVM JITHESHDAMODAR

Leave a Reply