728-pixel-x-90-2-learn
728-pixel-x-90
<< >>

ഹൃദയാഘാതം മൂലം കുതിര മരിച്ചു; അടിയില്‍ പെട്ട് സവാരിക്കാരനും

ടൊറന്റോ: കാനഡയിലെ ടൊറന്റോയിലുള്ള വുഡ്ബൈന്‍ റെയ്സ്ട്രാക്കില്‍ ഓടുന്നതിനിടെ കുതിര വീണുമരിച്ചു. അടിയില്‍ പെട്ട് സവാരിക്കാരനും. ഹൃദയാഘാതമാണ്‌ കുതിര മരിക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. മൌറാഡ് ബൌദ്ര എന്നാണ് മരിച്ച ആളുടെ പേര്. കുതിരപ്പുറത്ത് പരിശീലനം നടത്തുകയായിരുന്ന ഇയാള്‍ വീഴ്ചയില്‍ കുതിരയുടെ അടിയില്‍പെട്ടു. തലയ്ക്ക് പരിക്കേറ്റ ബൌദ്ര തല്‍ക്ഷണം മരിച്ചു.

മൂന്ന് വയസ് മാത്രം പ്രായമുള്ള പെണ്‍കുതിരയാണ് ഹൃദയാഘാതം മൂലം മരിച്ചത്.

Leave a Reply