728-pixel-x-90-2-learn
728-pixel-x-90
<< >>

ഹൃദയകുമാരി ടീച്ചര്‍ അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി ഹൃദയകുമാരി(84) അന്തരിച്ചു.തിരുവനന്തപുരം ഉള്ളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച്ച രാവിലെ 7.15 ഓടെയായിരുന്നു അന്ത്യം.സംസ്‌കാരം വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.പ്രശസ്ത കവയത്രി സുഗത കുമാരി സഹോദരിയാണ്.

നിരൂപക,വിദ്യാഭ്യാസ വിചക്ഷക എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള ഹൃദയകുമാരി ടീച്ചര്‍ പ്രഭാഷക എന്ന നിലയിലും പ്രശസ്തയായിരുന്നു.കേരളത്തിലെ വിവിധ കോളജുകളില്‍ 38 വര്‍ഷക്കാലത്തോളം അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി കെ കാര്‍ത്ത്യായനിയമ്മയുടെയും മകളായി 1930 സപ്തംബറിലാണ് ഹൃദയകുമാരി ജനിച്ചത്.സുജാത ദേവി മറ്റൊരു സഹോദരിയാണ്.

വിമന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹൃദയകുമാരി ടീച്ചര്‍ സംസ്ഥാനത്തെ വിവിധ ഗവണ്‍മെന്റ് കോളജുകളിലാണ് സേവനമനുഷ്ഠിച്ചത്.ഇംഗ്ലീഷ് ഭാഷയും സാഹിത്യവുമായിരുന്നു പ്രധാന വിഷയം.എറണാകുളം മഹാരാജാസ്, പാലക്കാട് വിക്‌ടോറിയ, തലശ്ശേരി ബ്രണ്ണന്‍, യൂണിവേഴ്‌സിറ്റി കോളജ്, വിമന്‍സ് കോളജ് തുടങ്ങിയ പ്രശസ്ത കോളജുകളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചശേഷം ജോലിയില്‍ നിന്നും വിരമിച്ചു.

‘നന്ദിപൂര്‍വം’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലേഖനസമാഹാരമായ ‘കാല്‍പനികത’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.ശങ്കരനാരായണന്‍തമ്പി അവാര്‍ഡ്, പ്രൊഫ. ഗുപ്തന്‍നായര്‍ സ്മാരക അവാര്‍ഡ്, ദിശ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

INDIANEWS24 KERALA

Leave a Reply