728-pixel-x-90-2-learn
728-pixel-x-90
<< >>

ഹൃതിക്‌ റോഷന്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി

മുംബൈ: തലച്ചോറില്‍ രക്‌തം കട്ടപിടിച്ചതിനെ തുടര്‍ന്ന്‌ ബോളിവുഡ്‌ താരം ഹൃതിക്‌ റോഷന്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായി. ഹിന്ദുജ ആശുപത്രിയില്‍ ഇന്നലെ  ഉച്ചയ്‌ക്ക് 2 മണിക്കായിരുന്നു ശസ്‌ത്രക്രിയ.  നടന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

അന്‍പത്‌ മിനിറ്റ്‌ നീണ്ട ശസ്‌ത്രക്രിയക്കാണ്‌ ഹൃതിക്‌ വിധേയനായത്‌. ഒരാഴ്‌ച മുന്‍പാണ്‌ ശസ്‌ത്രക്രിയ നിശ്‌ചയിച്ചത്‌. അന്നു മുതല്‍  വിശ്രമത്തിലായിരുന്നു. ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാവുന്ന വിവരം നടന്‍ ഫേസ്‌ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

പിതാവും നിര്‍മ്മാതാവുമായ രാകേഷ്‌ റോഷനും ഭാര്യ സൂസന്നയും ഹൃതിക്കിനൊപ്പം ആശുപത്രിയിലെത്തിയിരുന്നു. അടുത്ത 48 മണിക്കൂറിനുളളില്‍ ഹൃതികിന്‌ ആശുപത്രി വിടാനാവുമെന്ന്‌ രാകേഷ്‌ റോഷന്‍ അറിയിച്ചു.

-

Leave a Reply