ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ വെടിവെപ്പിനെ തുടര്‍ന്ന് മൂന്ന് പേര് കൊല്ലപ്പെട്ടു. ഇവിടത്തെ ബര്‍മര്‍ പ്ലസ് ബില്‍ഡിംഗിലുള്ള വര്‍ക്ക്ഷോപ്പില്‍ മുന്‍പ് ജോലി ചെയ്തിരുന്നയാള്‍ സഹപ്രവര്‍ത്തകരായിരുന്ന രണ്ട് പേര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഇതിന് ശേഷം ഇയാള്‍ സ്വയം നിറയൊഴിക്കുകയും ചെയ്തു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. പ്രാദേശിക സമയം വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
INDIANEWS24.COM Hoosten