jio 800x100
jio 800x100
728-pixel-x-90
<< >>

ഹൂസ്റ്റണില്‍ രണ്ട് മലയാളി ഫാര്‍മസി ജീവനക്കാര്‍ വെടിയേറ്റു മരിച്ചു

ഹൂസ്റ്റണ്‍:അമേരിക്കയിലെ ഹൂസ്റ്റണ്‍ നഗരത്തിലുള്ള ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന രണ്ട് മലയാളികള്‍ വെടിയേറ്റുമരിച്ചു.ബെന്‍ ടോബ് ജനറല്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ സ്ത്രീയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഫാര്‍മസി ടെക് ആയി ജോലിനോക്കുന്നയാള്‍ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ബുധനാഴച്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു സംഭവം.ഫാര്‍മസി അസിസ്റ്റന്റ് ആശുപത്രിയില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന സമയത്ത് അവിടെയെത്തിയ ഫാര്‍മസി ടെക് ഇവരുടെ പിന്നില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നു.തുടര്‍ന്ന് ഇയാള്‍ സ്വയം നിറയൊഴിച്ചു.ആശുപത്രിയില്‍ സ്ഥാപിച്ച സെക്യൂരിറ്റി വീഡിയോയില്‍ നിന്ന് ആക്രമണ ദൃശ്യം ലഭിച്ചതായി പോലീസ് പറഞ്ഞു.ഇരുവരുടെയും ഏഴോളം സഹപ്രവര്‍ത്തകര്‍ ഈ സമയം ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാനാകില്ലെന്നും പോലീസ് വക്താവ് ജോണ്‍ കാനോണ്‍ പറഞ്ഞു.

INDIANEWS24.COM HOUSTON

Leave a Reply