728-pixel-x-90-2-learn
728-pixel-x-90
<< >>

ഹുദ് ഹുദ്: വിശാഖപട്ടണത്തെ വ്യവസായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാനാകാത്ത നിലയില്‍

വിശാഖപട്ടണം:ഹുദ് ഹുദ് ചുഴലിക്കാറ്റ് അടങ്ങിയെങ്കിലും വ്യവസായ നഗരമായ വിശാഖപട്ടണത്ത് കാര്യമായ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്.പ്രമുഖ വ്യവസായ കമ്പനികള്‍ക്കെല്ലാം പറ്റിയിരിക്കുന്ന കേടുപാടുകള്‍ ഇവയുടെ പ്രവര്‍ത്തനം മന്ദീഭവിക്കാന്‍ തന്നെ കാരണമായിട്ടുണ്ട്.വിശാഖപട്ടണത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സര്‍വീസുകളെല്ലാം ഒരാഴ്ച്ചത്തേക്ക് കുറച്ചു.

കാറ്റ് ബാധിച്ച വ്യവസായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞത് കമ്പനികള്‍ക്കുണ്ടായിരിക്കുന്ന നഷ്ടം കണക്കാക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ്.എത്രത്തോളം നാശം സംഭവിച്ചിട്ടുണ്ടെന്നറിയാന്‍ ഇനിയും ഏറെ സമയം വേണ്ടി വരും.കാറ്റടങ്ങിയിട്ടും വിസാഗ്‌ സ്റ്റീല്‍ പ്ലാന്റിന്റെ മുഖമുദ്രയായ രാഷ്ട്രീയ ഇസ്പാറ്റ് നിഗം ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.ഇതിനുണ്ടായിരിക്കുന്ന നാശങ്ങള്‍ കമ്പനി പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയാത്തത്രയും ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്‌.കമ്പനിക്ക് സംഭവിച്ചിരിക്കുന്ന കേടുപാടുകള്‍ മാറ്റിയെടുക്കാന്‍ ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത് 700 കോടി രൂപയാണ്.

മറ്റൊരു കമ്പനിയായ ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥാപനമായ ഇവിടത്തെ വിവരസാങ്കേതിക സംവിധാനങ്ങലെല്ലാം തകരാറിലായി.ലാന്‍ഡലൈന്‍ കണക്ഷനുകളും മൊബൈല്‍ റെയ്ഞ്ചും പൂര്‍ണമായും നിലച്ചു.കൂടാതെ വര്‍ക്ക്ഷോ പ്പുകളും തകര്‍ന്നിട്ടുണ്ട്.പല ഫാക്ടറികളിലും ഇനിയും തൊഴിലാളികള്‍ എത്തിത്തുടങ്ങിയിട്ടില്ല.

INDIANEWS24.COM VISAKHAPATNAM

Leave a Reply