728-pixel-x-90-2-learn
728-pixel-x-90
<< >>

ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ വേഗത ഉച്ചയോടെ കുറയും; മരണം എട്ടായി

ഹൈദരാബാദ്:ആന്ധ്ര തീരങ്ങളില്‍ ശക്തമായി വീശിക്കൊണ്ടിരിക്കുന്ന ഹുദ്ഹുദ് ചുഴലിക്കാറ്റിന്റെ തീവ്രത തിങ്കളാഴ്ച്ച ഉച്ചയോടെ കുറയുമെന്ന് ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(ഐ എം ഡി) പറഞ്ഞു.തിങ്കളാഴ്ച്ച പുലര്‍ച്ചെയും മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശക്തി ഉച്ചയോടെ 50 കിലോമീറ്ററായി കുറഞ്ഞേക്കുമെന്നാണ് പ്രവചനം.ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ഇതേവരെ ആറ് പേര്‍ മരിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റിനിടയാക്കിയത്.ആന്ധ്രയെ കൂട്ടാതെ ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള ഒഡീഷയിലും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്ന ജാര്‍ഖണ്ഡ്,ബിഹാര്‍,മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയുമുണ്ട്.അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രയിലും ഒഡീഷയിലുമായി മരിച്ചവരുടെ എണ്ണം എട്ടായി.ആന്ധ്രയില്‍ അഞ്ചും ഒഡീഷയില്‍ മൂന്നും ആളുകളാണ് മരിച്ചത്.

ഇന്ത്യന്‍ സമയം ഞായറാഴ്ച്ച രാവിലെ 11.30 ഓടെ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെയെത്തി. ഐ എം ഡി യുടെ പ്രവചനത്തെ തുടര്‍ന്ന് മുന്‍കരുതലെടുത്തതിനാല്‍ ദുരന്തത്തിന്റെ തീവ്രത കുറക്കാനായി.കാറ്റിന് മുമ്പ് തന്നെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലായി നാല് ലക്ഷം പേരെയാണ് പാര്‍പ്പിച്ചത്.ആന്ധ്രയിലെ നാല് ജില്ലകളിലെ രണ്ടര ലക്ഷം പേരെയും ഒഡീഷയിലെ ചില ഗ്രാമങ്ങളിലെ ഒന്നര ലക്ഷം പേരുമാണ് ദുരിതാശ്വാസ കേന്ദ്രത്തിലുള്ളത്.ആന്ധ്രയില്‍ വീടുകളടക്കം ആയിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി നാവിക സേനയും ദുരിന്തനിവാരണ സേനയും തയ്യാറായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഹുദ് ഹുദ് ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. 2000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജും ആവശ്യപ്പെട്ടിട്ടുണ്ട്.

INDIANEWS24.COM HYDERABAD

Leave a Reply