jio 800x100
jio 800x100
728-pixel-x-90
<< >>

ഹുദ് ഹുദ് അടങ്ങി; ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങള്‍ ശാന്തമായി

വിശാഖപട്ടണം:ഹുദ്ഹുദ് ചുഴലിക്കാറ്റ് വീശിയടിച്ച ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങള്‍ ശാന്തമായി.മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയ കാറ്റിന്റെ ശക്തി തിങ്കളാഴ്ച്ച രാവിലെ മുതല്‍ കുറയാന്‍ തുടങ്ങി.ചുഴലി താണ്ഡവമാടിയ ആന്ധ്ര,ഒഡീഷ തീരങ്ങളില്‍ നേരിട്ടിരിക്കുന്ന നാശനഷ്ടങ്ങള്‍ കണക്കാക്കാനായിട്ടില്ല.വൈദ്യുതി, വിവര വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കാനായിട്ടില്ല.

Hudhud-Vizagഞായറാഴ്ച്ച രാവിലെ മുതല്‍ വീശിയ കാറ്റില്‍ താളം തെറ്റിയ ഇന്ത്യയിലെ പ്രധാന തുറമുഖ നഗരമായ വിശാഖപട്ടണം ഇനിയും സാധാരണ ഗതിയിലായിട്ടില്ല. വൈദ്യുതി വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിച്ചിട്ടില്ല. പാലിനും മറ്റ് അവശ്യഭക്ഷ്യവസ്തുക്കള്‍ക്കും കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഈ അവസരം ചൂഷണം ചെയ്ത് കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് വന്‍തോതില്‍ വില ഉയര്‍ത്തിയതായും ആക്ഷേപമുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പെട്രോള്‍ പമ്പുള്‍പ്പെടെ പലയിടങ്ങളിലും മിന്നല്‍ സന്ദര്‍ശനം നടത്തി. ശ്രീകാകുളം, കിഴക്കന്‍ ഗോദാവരി തുടങ്ങിയ ദുരിതബാധിത മേഖലകളിലും കനത്ത നാശനഷ്ടമുണ്ടായി.

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളിലുമായി 24 പേര്‍ മരണമടഞ്ഞു.ആന്ധ്രയിലെ മരണ നിരക്ക് 21 ആയി ഉയര്‍ന്നു.കഴിഞ്ഞ ദിവസം മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്ത ഒഡീഷയില്‍ കൂടുതല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഉദ്യോഗസ്ഥരുടെ ഒമ്പതംഗ ടീമിനെ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താനായി നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പത്രലേഖകരോട് പറഞ്ഞു. ദേശീയദുരന്തമായി പ്രഖ്യാപിച്ച് 2,000 കോടി രൂപ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിക്കുമെന്നും നായിഡു പറഞ്ഞു.

‘ഓപ്പറേഷന്‍ ലെഹര്‍’ എന്നുപേരിട്ട രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാവികസേനയാണ് നേതൃത്വംvizag_destruction നല്‍കുന്നത്.ഇന്ത്യ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്‌മെന്റി(ഐ എം ഡി)ന്റെ പ്രവചനത്തെ തുടര്‍ന്ന് കരുതല്‍ നടപടികളെടുക്കാനായതിനാല്‍ ദുരന്തം കുറക്കാനായി.സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് നാല് ലക്ഷത്തോളം പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലുള്ളത്.ഇതില്‍ വീടുകള്‍ നഷ്ടപ്പെട്ട പലരെയും ഇനിയും പുനരധിവസിപ്പിച്ചിട്ടില്ല.ചെറിയ കെട്ടിടങ്ങള്‍ റോഡുകള്‍ വൈദ്യുതി പോസ്റ്റുകള്‍ തുടങ്ങിയവയെല്ലാം പാടെ തകര്‍ന്നിരിക്കുകയാണ്.വിശാഖപട്ടണം കൂടാതെ ശ്രീകാകുളം തുടങ്ങി മറ്റ് സ്ഥലങ്ങളിലും കാറ്റ് നാശം വിതച്ചിട്ടുണ്ട്.തെങ്ങുകളുടെ ശിഖരങ്ങളും മരങ്ങളിലെ ഇലകളും കാറ്റിന്റെ ശക്തിയില്‍ കൊഴിഞ്ഞുപോയി.കാറ്റ് വീശിയ സ്ഥലങ്ങളില്‍ മിക്കമരങ്ങളുടെയും സ്ഥിതി ഇതാണെങ്കിലും നിരവധി വൃഷങ്ങള്‍ കടപുഴകി വീണിട്ടുമുണ്ട്.

 

INDIANEWS24.COM VISHAKHAPATTANAM

Leave a Reply