തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ വെബ്സൈറ്റ് www.keralatourism.org വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റുന്നു. വെബ്സൈറ്റ് പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പുതിയ നൂറ് വീഡിയോകള്‍ ഇതിന്റെ യൂട്യൂബ് ചാനലില്‍ ഇടുകയും റെക്കോഡ് ഹിറ്റുകള്‍ നേടിയെടുക്കുകയും ചെയ്തു.
പല സ്ഥാപനങ്ങള്‍ക്കും വെബ്സൈറ്റുകള്‍ പോലുമില്ലാതിരുന്ന 1998ലാണ് കേരള വിനോദസഞ്ചാര വകുപ്പ്, വീഡിയോ ക്ലിപ്പുകള്‍ ആദ്യമായി ഇമെയില്‍ വഴി അയയ്ക്കുന്നത്. ഇരുപതിലധികം ദേശീയ – അന്തര്‍ദേശീയമായ പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളതാണ് കേരള ടൂറിസം വെബ്സൈറ്റ്.വീഡിയോകളുടെ സാധ്യത കണ്ടറിഞ്ഞ കേരള ടൂറിസം 2009ല്‍ തന്നെ യുടൂബില്‍ സ്വന്തമായ ചാനല്‍ ആരംഭിച്ചു. കേരളത്തിലെ വിവിധ വിനോദസഞ്ചാര ആകര്‍ഷണങ്ങളെ കുറിച്ചുള്ള 3000ത്തോളം വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും ഈ ചാനലില്‍ ഉണ്ട്.
വെബ്സൈറ്റിലെ ഗ്യാലറി നിശ്ചലമാക്കി നിര്ത്തുന്നമില്ല. എല്ലാ ആഴ്ചയിലും കേരള ടൂറിസവുമായി ബന്ധപ്പെട്ട ഒരു വീഡിയോയെങ്കിലും പുതുതായി ചേര്‍ക്കപ്പെടുന്നു. വിവിധ തലക്കെട്ടുകളാണ് ഇവയ്ക്ക് നല്‍കുന്നത്. പ്രകൃതി സൗന്ദര്യം, യാത്രാനുഭവം, സാഹസിക വിനോദ സഞ്ചാരം, വിനോദസഞ്ചാര പശ്ചാത്തല സൗകര്യം, പ്രാദേശിക ആരോഗ്യശിശ്രൂഷ, പാചകം ഇങ്ങനെ പോകുന്നു തലക്കെട്ടുകള്‍.
INDIANEWS24.COM Travel