728-pixel-x-90-2-learn
728-pixel-x-90
<< >>

ഹിന്ദു-ജൂത സ്ത്രീകള്‍ തമ്മില്‍ വിവാഹിതരായ ത്രില്ലില്‍ യു കെ

ലണ്ടന്‍: രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ട സ്ത്രീകള്‍ തമ്മില്‍ സ്വവര്‍ഗ വിവാഹം നടത്തിയതിന് സാക്ഷ്യം വഹിച്ച ത്രില്ലിലാണ് യുകെ. ഹിന്ദുമത വിശ്വാസിയായ കലാവതിയും ജൂതമത വിശ്വാസിയായ മിറിയം ജെഫേഴ്‌സണും ആണ് മിശ്രവിവാഹിതരായത്.സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ഇവിടെ പതിവാണെങ്കിലും രണ്ട് വ്യത്യസ്ത മതങ്ങളില്‍ പെട്ടവര്‍ തമ്മില്‍ വിവാഹിതരാകുന്നത് ഇവിടെ ഇതാദ്യം.

രണ്ട് ദശാബ്ദത്തോളം നീണ്ട ഇരുവരുടെയും സൗഹൃദമാണ് വിവാഹത്തിലെത്തിച്ചത്. ഇന്റര്‍നാഷണല്‍ ഡൈവേഴ്‌സിറ്റി ട്രെയ്‌നിംഗ് ഓര്‍ഗനൈസേഷന്റെ ഭാഗമായ് 2000ല്‍ നാഷണല്‍ കോലൈഷന്‍ ബില്‍ഡിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചാണ് ഇരുവരും ആദ്യമായി തമ്മില്‍ കാണുന്നത്. ഇതേ തുടര്‍ന്നുള്ള യോഗങ്ങളിലും വര്‍ക്ഷോപ്പുകളിലെയും ഒത്തുകൂടല്‍ ഇവരുടെ ബാന്ധവും കൂറേകൂടി അടുപ്പിച്ചു.

ലെസിസ്റ്ററിലെ ചട്‌നി റെസ്റ്റോറന്റില്‍ നടന്ന വിവാഹം ഹൈന്ദവാചാരപ്രകാരമായിരുന്നു. കഴിഞ്ഞയാഴ്ച്ച നടന്ന ചടങ്ങുകള്‍ക്ക്‌ വനിതാ പൂജാരി ചന്ദാ വ്യാസാണ് നേതൃത്വം വഹിച്ചത്. ടെക്‌സാസ് സ്വദേശിയായ മിറിയത്തിന്റെ നഗരത്തില്‍ വച്ച് ഈ വര്‍ഷമാദ്യം ജൂതമതപ്രകാരം വിവാഹം നടത്തിയിരുന്നതാണ്. എന്നാല്‍ ഒരാഴ്ച്ച മുമ്പ് മാത്രമാണ് ജീവിതപങ്കാളിയായ കലാവതിയുടെ ആചാരപ്രകാരം വീണ്ടും വിവാഹം നടത്താന്‍ തീരുമാനിച്ചത്.

INDIANEWS24.COM LONDON

Leave a Reply