728-pixel-x-90-2-learn
728-pixel-x-90
<< >>

ഹിന്ദി ദൃശ്യത്തിനും തുടക്കത്തിലേ തന്നെ വലിയ പ്രതികരണം

ദൃശ്യം ഹിന്ദിയിലും മികവുറ്റ പ്രതികരണം.ദൃശ്യം എന്ന് തന്നെ പേരിട്ട ഹിന്ദി ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ അവതരിപ്പിച്ച പ്രധാന കഥാപാത്രം ചെയ്യുന്നത് അജയ് ദേവ്ഗണ്‍ ആണ്.ആക്ഷന്‍ ഹീറോ പരിവേഷത്തില്‍നിന്ന് മാറി സാധാരണക്കാരനായ കുടുംബനാഥനായി അജയ് ദേവ്ഗണ്‍ എത്തുമ്പോള്‍ കേരളത്തിലും ഹിന്ദി ദൃശ്യത്തിന് തുടക്കത്തില്‍ത്തന്നെ മികച്ച പ്രതികരണമാണ്.നിഷികാന്ത് കമ്മത്ത് സംവിധാനം ചെയ്ത ഹിന്ദി ദൃശ്യത്തില്‍ മലയാളത്തില്‍ മീന അവതരിപ്പിച്ച വേഷം ശ്രേയ സരണും ആശ ശരത്തിന്റെ കരിയര്‍ ബെസ്റ്റ് ആയിരുന്ന പൊലീസ് ഓഫീസറെ തബുവുമാണ് അവതരിപ്പിക്കുന്നത്.

ദൃശ്യത്തിന്റെ തെലുങ്ക് കന്നഡ റീമേക്കുകള്‍ വന്‍ വിജയങ്ങളായിരുന്നു. കമല്‍ഹാസന്‍ നായകനായ തമിഴ് പതിപ്പ് പാപനാസം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ദൃശ്യം മാജിക്ക് ഹിന്ദിയിലും ആവര്‍ത്തിക്കുമോ എന്നാണ് പ്രേക്ഷകരും സിനിമാലോകവും ഉറ്റുനോക്കുന്നത്.

INDIANEWS24.COM Movies

Leave a Reply