728-pixel-x-90-2-learn
728-pixel-x-90
<< >>

റെക്കോഡ് കളക്ഷനുമായി കേരളത്തിലും ബാങ് ബാങ് തരംഗം

കേരളത്തിലിന്നോളം റിലീസ് ചെയ്ത ഹിന്ദിചിത്രങ്ങളുടെ കളക്ഷന്‍ റെക്കോഡ് തിരുത്തിക്കുറിച്ച് ബാങ് ബാങ് മുന്നേറുകയാണ്.കേരള ചലചിത്ര ആസ്വാദകരുടെ ഈ സ്വീകാര്യതയില്‍ ചിത്രത്തിലെ നായകവേഷമിട്ട ഹൃഥ്വിക്ക് റോഷന്‍ നന്ദി അറിയിക്കുകയും ചെയ്തു.

105 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ബാങ് ബാങ് ആദ്യ ആഴ്ച്ചയില്‍ തന്നെ നാല് കോടി രൂപയുടെ കളക്ഷനാണ് നേടിയിരിക്കുന്നത്.ആഗോള തലത്തിലും വമ്പന്‍ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് ചിത്രം കൈവരിച്ചിരിക്കുന്നത് 265.25 കോടി രൂപയുടെ നേട്ടമാണ്.

കത്രീന കൈഫ് ഹൃഥ്വിക്കിന്റെ നായികയായെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ത്ഥ് ആനന്ദാണ്.ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ഈ ആക്ഷന്‍ ത്രില്ലര്‍ നിര്‍മിച്ചിരിക്കുന്നത്.

INDIANEWS24.COM MOVIES

Leave a Reply