728-pixel-x-90-2-learn
728-pixel-x-90
<< >>

ഹിതപരിശോധന അനുകൂലം, ക്രിമിയ റഷ്യന്‍ ഫെഡറേഷനിലേക്ക്

സിംഫെറൊപോള്‍ :  യുക്രൈനിലെ സ്വയംഭരണ റിപ്പബ്ളിക്കായ ക്രിമിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെത്തുടര്‍ന്ന് റഷ്യന്‍  ഫെഡറേഷനില്‍ ചേര്‍ക്കണമെന്ന് അഭ്യര്‍ഥിച്ച്  ക്രിമിയ ഔദ്യോഗികമായി അപേക്ഷ നല്‍കുകയും ചെയ്തു.പാശ്ചാത്യരാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധന അനുകൂലമായതിനെതുടര്‍ന്നാണ്‌ ഈ നടപടി.
ക്രിമിയയിലെ 80 ശതമാനം ജനങ്ങള്‍ ഹിതപരിശോധനയില്‍ പങ്കെടുത്തു. ഫലം പുറത്തുവന്നതോടെ ആയിരക്കണക്കിനാളുകള്‍ ക്രിമിയന്‍ തലസ്ഥാനമായ സിംഫര്‍പൂളിലെ ലെനിന്‍ ചത്വരത്തില്‍ ആഹ്ലാദപ്രകടനം നടത്തി. 96.7 ശതമാനം പേര്‍ ഹിതപരിശോധനയില്‍ റഷ്യന്‍ റിപ്പബ്ളിക്കില്‍ ചേരുന്നതിനെ അനുകൂലിച്ചതായി ക്രിമിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. റഷ്യയുടെ റൂബിള്‍ ക്രിമിയയിലെ രണ്ടാമത്തെ കറന്‍സിയായും ക്രിമിയന്‍ സര്‍ക്കാര്‍  പ്രഖ്യാപിച്ചു.

Putin Obamaഅതേസമയം ഹിത പരിശോധനാ ഫലം അംഗീകരിക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും യുക്രൈന്‍ സര്‍ക്കാറും വ്യക്തമാക്കി.റഷ്യന്‍പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഒബാമ നിലപാട് വ്യക്തമാക്കിയത്. ഫലം പുറത്തുവന്നതോടെ റഷ്യയ്ക്കും റഷ്യന്‍ അനുകൂല യുക്രൈന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം ഏര്‍പ്പെടുത്തി.ബ്രസ്സല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് തീരുമാനം. വരുംദിവസങ്ങളില്‍ കൂടുതല്‍ ഉപരോധമുണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.എന്നാല്‍ ഒബാമയുടെ പ്രതികരണത്തെ തള്ളിക്കൊണ്ടുള്ള പ്രതികരണമാണ് പുടിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്.അന്താരാഷ്ട്ര നിയമങ്ങള്‍ കൃത്യമായും പാലിച്ചാണ് ക്രിമിയയില്‍ ഹിതപരിശോധന നടത്തിയതെന്ന് പുടിന്‍ വ്യക്തമാക്കി.

INDIANEWS24 WORLD NEWS

Leave a Reply