728-pixel-x-90-2-learn
728-pixel-x-90
<< >>

ഹായ് , ഐയാം സോറി !

ഹായ്,ഐ യാം ടോണി ( hi, Iam Tony) ഒരു ശ്രമകരമായ attempt തന്നെയാണ്.പക്ഷെ സംവിധായകന്‍ പ്രേക്ഷകരോട് “ഹായ് , ഐയാം സോറി ” എന്ന് പറയേണ്ട അവസ്ഥയാണ് തിയേറ്ററുകളില്‍.ഒരു സൈക്കോ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന മൂവിയാണെങ്കിലും “ത്രില്‍” ജനിപ്പിക്കുന്നതിലും “ത്രില്‍” നിലനിര്‍ത്തുന്നതിലും ചിത്രം അമ്പേ പരാജയപ്പെടുന്നു.ക്ലൈമാക്സ് പ്രേക്ഷകന്‍ ഏറെ നേരത്തെ പ്രവചിക്കുന്ന ഹായ് ഐയാം ടോണിക്കു പ്രതികൂല പ്രതികരണമാണ് ലഭിക്കുന്നത്.ലാല്‍-ആസിഫ് അലി-മിയ എന്നിവര്‍ക്കൊപ്പം ബിജുമേനോനും ലെനയും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ഏറിയ പങ്കും ഒരു ഫ്ലാറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത്.വയലന്‍സിന്റെ അതിപ്രസരം ഒരു വിഭാഗത്തിനു ഇഷ്ടമാകുമെങ്കിലും കുടുംബപ്രേക്ഷകര്‍ക്ക് കല്ലുകടിയാകും.

INDIANEWS24 Movies

Leave a Reply