728-pixel-x-90-2-learn
728-pixel-x-90
<< >>

ഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചു

മുംബൈ• അണ്ണാ ഹസാരെ കഴിഞ്ഞ ഒന്‍പതു ദിവസമായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.ലോക്പാല്‍ ബില്‍ ലോക്സഭയും പാസാക്കിയ വാര്‍ത്ത പുറത്ത് വന്നോതോടെയാണ് അണ്ണാഹസാരെ നിരാഹാര സമരം അവസാനിപ്പിച്ചത്.

ബില്‍ ചരിത്രപരമെന്ന് അണ്ണാ ഹസാരെ വാര്‍ത്തയോട് പ്രതികരിച്ചു. സമൂഹത്തില്‍ അഴിമതി കുറയ്ക്കാന്‍ ബില്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.   പാര്‍ലമെന്‍റിന് അദ്ദേഹം നന്ദിയും പറഞ്ഞു. പടക്കം   പൊട്ടിച്ചും മധുര പലഹാരം വിതരണം ചെയ്തും ഹസാരെയുടെ അനുയായികള്‍   സന്തോഷം പങ്കുവച്ചു.

നിരാഹാര സമരം ഒന്‍പതു ദിവസം പിന്നിട്ടതോടെ ഹസാരെയുടെ ആരോഗ്യനില മോശമായിരുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ അടിയന്തര ചികില്‍സ ആവശ്യമായി വന്നാല്‍ അതിനുള്ള സൗകര്യങ്ങളും സമരവേദിക്ക് സമീപം ഏര്‍പ്പെടുത്തിയിരുന്നു.

Leave a Reply