jio 800x100
jio 800x100
728-pixel-x-90
<< >>

ഹര്‍ഭജന്‍ വിവാഹിതനാകുന്നു;വധു ബോളിവുഡില്‍ നിന്ന്‌

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും ബോളിവുഡ് താരം ഗീതാ ബസ്രയും വിവാഹിതരാകും.ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും ഒക്ടോബര്‍ 29ന് ജലന്ധറിലാണ് വിവാഹിതരാകുന്നത്.അതേസമയം ദക്ഷണിഫാരിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഹര്‍ഭജനെ ഉള്‍പ്പെടുത്തിയാല്‍ വിവാഹ തീയതിയില്‍ മാറ്റം വരും.

മോഡലും നടിയുമായ ഗീതാ ബസ്രയുമായി ഹര്‍ഭജന്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും ബന്ധം തുറന്ന് സമ്മതിച്ചിരുന്നില്ല.ഇപ്പോള്‍ ശ്രീലങ്കയില്‍ ഉള്ള ഹര്‍ഭജന്‍ മടങ്ങി എത്തിയാല്‍ വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

INDIANEWS24.COM Sports Desk

Leave a Reply