കൊച്ചി: അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ആവേശത്തിലേക്ക് കേരളം മതിമറന്നാഘോഷിക്കാനൊരുങ്ങുമ്പോള് കളി നടക്കുന്ന ദിവസം പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ സംസ്ഥാനത്തുടനീളമുള്ള കായിക പ്രേമികളെ അസ്വസ്ഥരാക്കിയിരിക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്ക്കെതിരെയെന്ന് ആഹ്വാനം ചെയ്ത് യു ഡി എഫ് 13നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് ഫുട്ബോളിലെ കരുത്തരായ ജര്‍മ്മനിയുടേയും സ്പെയിനിന്റെയും മത്സരങ്ങള്‍ കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കും.
ലോകകപ്പ് ഷെഡ്യൂള്‍ പ്രകാരം 13ന് വൈകീട്ട് അഞ്ചിന് ഗ്രൂപ്പ് സി യിലെ ജര്‍മ്മനിയും ഗിനിയയും ഏറ്റുമുട്ടും. അന്നുതന്നെ രാത്രി എട്ടിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സ്പെയിന് കൊറിയയെ നേരിടും. 13ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാണ് ഫുട്ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തുന്നത്. വാഹനഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത് മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ആ നിലയ്ക്ക് കേരളത്തില്‍ ഏറ്റവും അധികം ഫുട്ബോള്‍ പ്രേമികളുള്ള മലപ്പുറംകാരുടെ കാര്യം പറയേണ്ടതില്ല.
സുരക്ഷാ കാരണങ്ങളാല്‍ കാണികളുടെ എണ്ണം 29000 ആയി പരിമിതപ്പെടുത്തിയെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപനം കൂടി വന്നിരിക്കുന്നത്. ലോകംമുഴുവന്‍ ഉറ്റുനോക്കുന്ന കായിക മാമാങ്കം നാട്ടില്‍ നടക്കുമ്പോള്‍ ഹര്‍ത്താല്‍ നടക്കുന്നത് വിലിയ തോതില്‍ മങ്ങലേല്‍ക്കാനും ഇടയുണ്ടെന്ന് കായികലോകം കരുതുന്നു. ഫുട്ബോള്‍ ലോകകപ്പ് പോലുള്ള വലിയ കായിക പോരാട്ടത്തിന് ആഥിത്യം വഹിക്കുമ്പോള്‍ കേരളത്തിന്റെ ടൂറസം രംഗവും രാജ്യാന്തരതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടും. അതിനിടയില്‍ ഹര്‍ത്താല്‍ നടക്കുന്നത് വലിയ കല്ലുകടിയായിമാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
INDIANEWS24.COM Sports Desk