jio 800x100
jio 800x100
728-pixel-x-90
<< >>

ഹര്‍ത്താല്‍ മൂലമുള്ള നഷ്ടപരിഹാരത്തിനായി കോടതികള്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കാന്‍ കോടതികള്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ബന്ധപ്പെട്ട ഹൈക്കോടതികളുമായി കൂടിയാലോചിച്ച ശേഷം ജില്ലാ ജഡ്ജിമാര്‍ക്ക് ഇതിന്റെ ചുമതല നല്‍കണമെന്ന് കോടതി കേന്ദ്രത്തോട് പറഞ്ഞു.

ഹര്‍ത്താലുകള്‍ക്കെതിരെ അഭിഭാഷകനായ കോശി ജേക്കബ് നല്‍കിയ ഹര്‍ജി തീര്‍പ്പിക്കിക്കൊണ്ടാണ് സുപ്രീംകോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. 2013 ലാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2012ല്‍ കേരളത്തിലുണ്ടായ ഹര്‍ത്താല്‍ ദിവസം ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി താന്‍ 12 മണിക്കൂര്‍ റോഡില്‍ കുടുങ്ങിയെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.

INDIANEWS24.COM NEWDELHI

Leave a Reply