728-pixel-x-90-2-learn
728-pixel-x-90
<< >>

ഹര്‍ത്താല്‍ പൂര്‍ണം; അക്രമസംഭവങ്ങള്‍ ഒന്നുമില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വാഴ്ച്ച ആഹ്വാനം ചെയ്ത ബി ജെ പി ഹര്‍ത്താല്‍ പൂര്‍ണം.ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറവായിരുന്നു. സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല.കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഓട്ടോറിക്ഷകളും, ടാക്‌സികളും നിരത്തില്‍ നിന്നൊഴിഞ്ഞ് നിന്നു. അതേസമയം സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം നിരത്തിലിറങ്ങി. റെയില്‍വേ സ്‌റ്റേഷനിലും മറ്റും വന്നിറങ്ങിയവര്‍ വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു.

ഹര്‍ത്താലിനെ തുടര്‍ന്ന് കാലിക്കറ്റ്, എംജി, കൊച്ചി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ 31 ലേക്ക് മാറ്റി. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ 30 ലേക്കും മാറ്റി.

INDIANEWS24 TVPM

Leave a Reply